Sub Lead

കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി രാജിവച്ചു; ബിജെപി സ്ഥാനാര്‍ഥിയായേക്കും

കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി രാജിവച്ചു; ബിജെപി സ്ഥാനാര്‍ഥിയായേക്കും
X

ന്യൂഡല്‍ഹി: കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ രാജി വച്ചു. ബിജെപിയില്‍ ചേരുമെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കുമെന്നും സൂചന. മാര്‍ച്ച് ഏഴിനു ശേഷം ഞാന്‍ ബിജെപിയില്‍ ചേരുമെന്നു് കൊല്‍ക്കത്തയില്‍ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'വളരെ കഠിനാധ്വാനി' എന്ന് വിളിക്കുകയും ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. 'തൃണമൂല്‍ പൊട്ടിത്തെറിക്കുകയാണ്. അതിനര്‍ത്ഥം അഴിമതി നടന്നെന്നാണ്. പ്രധാനമന്ത്രി മോദി വളരെ കഠിനാധ്വാനിയണ്. അദ്ദേഹം ഈ രാജ്യത്തിനായി എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുന്നു. ഞാന്‍ ദൈവത്തിലും മതത്തിലും വിശ്വസിക്കുന്നു, പക്ഷേ സിപിഎം അല്ല, കോണ്‍ഗ്രസ് ഒരു കുടുംബത്തിന്റെ ജമീന്ദാരിയാണെന്നും അദ്ദേഹം പറഞ്ഞു. കൈക്കൂലി കേസിലെ ഒരു അഭിമുഖത്തിന് ശേഷം കഴിഞ്ഞ വര്‍ഷം വാര്‍ത്തകളില്‍ ഇടം നേടിയ ജസ്റ്റിസ് ഗംഗോപാധ്യായ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. സമീപകാല തിരഞ്ഞെടുപ്പുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ കോട്ടയായ തംലുക്ക് സീറ്റില്‍ ഇദ്ദേഹം മത്സരിച്ചേക്കുമെന്നാണ് റിപോര്‍ട്ട്. ഇന്ന് രാവിലെയാണ് ജസ്റ്റിസ് ഗംഗോപാധ്യായ തന്റെ രാജി സ്ഥിരീകരിച്ചത്. ചീഫ് ജസ്റ്റിസിനെ സന്ദര്‍ശിക്കുകയാണെന്നും ഞാന്‍ ഇതിനകം രാജിക്കത്ത് രാഷ്ട്രപതിക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഒരു അഭിഭാഷകനെ കോടതി മുറിയില്‍ വച്ച് കോടതിയലക്ഷ്യ കുറ്റത്തിന് അറസ്റ്റ് ചെയ്യാനുള്ള ജസ്റ്റിസ് ഗംഗോപാധ്യായയുടെ ഉത്തരവ് വലിയ വിവാദമായിരുന്നു. ജഡ്ജി പങ്കെടുക്കുന്ന എല്ലാ നടപടികളും ബഹിഷ്‌കരിക്കാന്‍ ബാര്‍ അസോസിയേഷന്‍ തീരുമാനിച്ചിരുന്നു.

Next Story

RELATED STORIES

Share it