- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ധര്‍മടത്ത് പിണറായിക്കെതിരേ മല്‍സരിച്ച സി രഘുനാഥ് കോണ്‍ഗ്രസ് വിട്ടു

കണ്ണൂര്‍: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മടം നിയോജക മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ മല്‍സരിച്ച് പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും സി രഘുനാഥ് പാര്‍ട്ടിവിട്ടു. കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന ഇദ്ദേഹം പാര്‍ട്ടി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് രാജിവയ്ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ഏതെങ്കിലും പാര്‍ട്ടിയില്‍ ചേരുമോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. സിപിഎം ഉള്‍പ്പടെയുള്ള പാര്‍ട്ടിയില്‍നിന്ന് ക്ഷണമുണ്ടെന്നും ഇക്കാര്യമെല്ലാം സഹപ്രവര്‍ത്തകരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും രഘുനാഥ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അര നൂറ്റാണ്ടായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന താന്‍ മനം മടുത്താണ് പാര്‍ട്ടി വിടുന്നത്. നേതൃത്വം തന്നെ ഒറ്റപ്പെടുത്തുകയാണ്. ഗതികെട്ടാണ് ധര്‍മടത്ത് സ്ഥാനാര്‍ഥിയായത്. കെപിസിസി അധ്യക്ഷനെന്ന നിലയില്‍ കെ സുധാകരനെക്കൊണ്ട് ഒരു പ്രയോജനവുമില്ല. ധര്‍മടത്ത് യുഡിഎഫ് സംഘടിപ്പിച്ച വിചാരണ സദസ്സില്‍ പോലും തന്നെ പങ്കെടുപ്പിച്ചില്ലെന്നും രഘുനാഥ് പറഞ്ഞു.
RELATED STORIES
ചത്ത പാമ്പുകള്‍ കടിക്കുമോ?; വിശദീകരണവുമായി മെഡിക്കല്‍ ഗവേഷകന് ഡോ....
26 July 2025 10:56 AM GMTകൂട്ടബലാല്‍സംഗ കേസ്; കൊല്‍ക്കത്ത ലോ കോളേജില്‍ സൈനിക സുരക്ഷ
26 July 2025 10:15 AM GMTധര്‍മ്മസ്ഥലയിലെ കൊലപാതകങ്ങള്‍; മൊഴി നല്‍കാനെത്തി പരാതിക്കാരന്
26 July 2025 9:23 AM GMTപ്രതിദിനം മുങ്ങിമരിക്കുന്നത് 25ലധികം പേര്; അപകടത്തിനിരയാകുന്നത്...
26 July 2025 8:22 AM GMTഭാര്യയെ കറുത്തവള്‍ എന്ന് വിളിക്കുന്നത് ആത്മഹത്യ പ്രേരണയല്ല; 30...
26 July 2025 8:17 AM GMTജമ്മുകശ്മീരിന്റെ സംസ്ഥാന പദവി; ഏകീകൃത രാഷ്ട്രീയ സമീപനം വേണമെന്ന് ഗുലാം ...
26 July 2025 8:00 AM GMT