Sub Lead

ബജറ്റ്: രാജഭരണത്തെ അനുസ്മരിപ്പിക്കുന്നത്- എസ്ഡിപിഐ

ബജറ്റ്: രാജഭരണത്തെ അനുസ്മരിപ്പിക്കുന്നത്- എസ്ഡിപിഐ
X

തിരുവനന്തപുരം: ജനങ്ങളോട് പ്രതിബദ്ധതയില്ലാത്ത രാജഭരണത്തെ അനുസ്മരിപ്പിക്കുന്നതാണ് ധനമന്ത്രി ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. വൈദ്യുതി തീരുവ കൂട്ടിയതും കെട്ടിട നികുതി വര്‍ധിപ്പിച്ചതുമുള്‍പ്പടെ ഏര്‍പ്പെടുത്തിയ പല നികുതികളും സാധാരണക്കാരെ നേരിട്ട് ബാധിക്കുന്നതാണ്. പെട്രോള്‍ ഡീസല്‍ വിലയില്‍ രണ്ട് രൂപയുടെ സെസ് ഏര്‍പ്പെടുത്തിയതിലൂടെ, ദിനംപ്രതി ഉയരുന്ന ഇന്ധന വിലയ്ക്ക് ആക്കം കൂടും. ഇത് നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധിക്കാന്‍ കാരണമാവുകയും ബസ്ചാര്‍ജ് അടക്കമുള്ള വര്‍ധനവിലൂടെ സാധാരണക്കാരന് ഒരു ബാധ്യതയായി ഈ സര്‍ക്കാര്‍ മാറും.

ഭൂമിയുടെ ന്യായവില 20% വര്‍ധിപ്പിച്ചതും ഫഌറ്റുകളുടെ മുദ്രവില കൂട്ടിയതും കെട്ടിട പെര്‍മിറ്റ് ഫീസ്, കെട്ടിട അനുമതി ഫീസ് എന്നിവയുടെ വര്‍ധനയും സാധാരണക്കാരുടെ വീട് എന്ന സ്വപ്‌നത്തിന് മേല്‍ കരിനിഴല്‍ വീഴും. ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങള്‍ക്കും ഒന്നിലധികം വീടുകള്‍ക്കും പ്രത്യേക നികുതിയെര്‍പ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ സാമൂഹ്യക്ഷേമ പെന്‍ഷന്‍ വര്‍ധനവ് അടക്കം സാധാരണക്കാരന് പ്രയോജനകരമായ ഒന്നും ബജറ്റില്‍ ഇല്ല. പാവപ്പെട്ടവരോട് മുഖം തിരിച്ച സമീപനമാണ് ഇടതുസര്‍ക്കാരിന്റേതെന്ന് ബജറ്റിലൂടെ ബോധ്യപ്പെടുത്തി.

വൈദ്യുതി തിരുവ വര്‍ധിപ്പിച്ചത് വ്യവസായ നിക്ഷേപ സൗഹൃദമല്ലന്ന ധാരണ സംസ്ഥാനത്തിന് മേലുണ്ടാവും. ഇത് സംസ്ഥാനത്തിന്റെ പുരോഗതിക്കും വളര്‍ച്ചയ്ക്കും തടസ്സമാവും. റീട്ടെയില്‍ വ്യാപാര മേഖലയെ സ്പര്‍ശിച്ചില്ല. ചെറുകിട വ്യാപാരവ്യവസായസേവന മേഖലകളെ സാരമായി ബാധിക്കും. വാഹനങ്ങള്‍ക്കുള്ള നികുതിയും സാധാരണക്കാരനെയാണ് ബാധിക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി 'അത്ഭുതപൂര്‍വമായ'താണെന്ന് ധനമന്ത്രി പറയുമ്പോഴും ധൂര്‍ത്തിന് യാതൊരു കുറവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുന്നില്ലെന്നും നിറം മങ്ങിയ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും തുളസീധരന്‍ പള്ളിക്കല്‍ പറഞ്ഞു.

Next Story

RELATED STORIES

Share it