Sub Lead

അസം പൗരത്വ രജിസ്റ്റര്‍; നാട്ടിലെത്തിയ ജവാനും ഭാര്യയും വിദേശികള്‍

ബിഎസ്എഫ് എഎസ്‌ഐ മുസിബൂര്‍ റഹ്മാനും ഭാര്യയുമാണ് പൗരത്വരജിസ്റ്ററില്‍നിന്ന് പുറത്തുപോയതിനെത്തുടര്‍ന്ന് നടപടി നേരിടാനൊരുങ്ങുന്നത്. ഇരുവരെയും ഉടന്‍ അറസ്റ്റുചെയ്യാന്‍ ജോര്‍ഹാത് ട്രൈബ്യൂണല്‍ അസം പോലിസിന് നിര്‍ദേശം നല്‍കി. അസമിലെ ഗൊലാഘട്ട് ജില്ലയില്‍ ഉദയ്പുര്‍-മികിപട്ടി സ്വദേശിയാണ് റഹ്മാന്‍.

അസം പൗരത്വ രജിസ്റ്റര്‍; നാട്ടിലെത്തിയ ജവാനും ഭാര്യയും വിദേശികള്‍
X

ദിസ്പൂര്‍: അസമിലെ ദേശീയപൗരത്വ രജിസ്റ്ററില്‍ (എന്‍ആര്‍സി) പേരില്ലാത്തതിനെത്തുടര്‍ന്ന് ബിഎസ്എഫ് ജവാനെയും ഭാര്യയെയും വിദേശിയായി മുദ്രകുത്തി ട്രൈബ്യൂണല്‍. ബിഎസ്എഫ് എഎസ്‌ഐ മുസിബൂര്‍ റഹ്മാനും ഭാര്യയുമാണ് പൗരത്വരജിസ്റ്ററില്‍നിന്ന് പുറത്തുപോയതിനെത്തുടര്‍ന്ന് നടപടി നേരിടാനൊരുങ്ങുന്നത്. ഇരുവരെയും ഉടന്‍ അറസ്റ്റുചെയ്യാന്‍ ജോര്‍ഹാത് ട്രൈബ്യൂണല്‍ അസം പോലിസിന് നിര്‍ദേശം നല്‍കി. അസമിലെ ഗൊലാഘട്ട് ജില്ലയില്‍ ഉദയ്പുര്‍-മികിപട്ടി സ്വദേശിയാണ് റഹ്മാന്‍.

പഞ്ചാബില്‍ ബിഎസ്എഫ് 144ാം ബറ്റാലിയനിലാണ് ഇദ്ദേഹം ജോലിചെയ്യുന്നത്. എന്‍ആര്‍സി അധികൃതര്‍ ഇദ്ദേഹത്തെയും ഭാര്യയെയും സംശയകരമായ വോട്ടര്‍മാര്‍ എന്ന പട്ടികയില്‍പ്പെടുത്തി ജോര്‍ഹാത് ട്രൈബ്യൂണലിന് കൈമാറുകയായിരുന്നു. കഴിഞ്ഞ ജൂലൈ അവസാനം അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് ട്രൈബ്യൂണലിന്റെ വിധിയെക്കുറിച്ച് അറിയുന്നത്. തന്നെയും ഭാര്യയെയും വിദേശികളാക്കി നാടുകടത്താനുള്ള വിധിക്കെതിരേ ഗോഹട്ടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് റഹ്മാന്‍. രണ്ടുമാസം മുമ്പാണ് സമാനമായ കേസില്‍ വിമുക്തഭടനും കാര്‍ഗില്‍ യുദ്ധവീരനുമായ മുന്‍ സുബേദാര്‍ മുഹമ്മദ് സനാവുല്ലയെ ഗുവാഹത്തി ട്രൈബ്യൂണല്‍ വിദേശിയായി പ്രഖ്യാപിച്ച് അറസ്റ്റുചെയ്ത് അസമിലെ ഗോള്‍പാറയിലെ തടങ്കലിലാക്കിയത്. ജൂണില്‍ ഗ മൗ ഹതി ഹൈക്കോടതി ജാമ്യം അനുവദിച്ചു.

ജൂണില്‍ അദ്ദേഹത്തിന് ജാമ്യം ലഭിച്ചെങ്കിലും 52 കാരന്‍ ഇപ്പോഴും കോടതിയില്‍ കേസ് നടത്തിക്കൊണ്ടിരിക്കുകയാണ്. അയല്‍രാജ്യമായ ബംഗ്ലാദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി അസമില്‍ 100 വിദേശ ട്രൈബ്യൂണലുകളാണ് രൂപീകരിച്ചിരിക്കുന്നത്. കൂടാതെ 200 പുതിയ ട്രൈബ്യൂണലുകള്‍ ഉടന്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. ദേശീയ പൗരത്വരജിസ്റ്ററിലെ പിശകുകള്‍ ഒഴിവാക്കി ആഗസ്ത് 31ന് അന്തിമപട്ടിക പ്രസിദ്ധീകരിക്കണമെന്നാണ് സുപ്രിംകോടതി എന്‍ആര്‍സി അധികൃതര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

Next Story

RELATED STORIES

Share it