കൈക്കൂലി കേസ് ഒതുക്കാന്‍ കൈക്കൂലി; ഡിവൈഎസ്പിക്കു സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: തിരുവല്ല നഗരസഭ സെക്രട്ടറി ഉള്‍പ്പെട്ട കൈക്കൂലി കേസ് ഒതുക്കിത്തീര്‍ക്കാന്‍ കൈക്കൂലി വാങ്ങിയെന്ന കേസില്‍ വിജിലന്‍സ് ഡിവൈഎസ്പിയെ സസ്‌പെന്‍ഡ് ചെയ്തു. ഡിവൈഎസ്പി വേലായുധന്‍ നായരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തിരുവല്ല മുനിസിപ്പല്‍ സെക്രട്ടറിയായിരുന്ന നാരായണന്‍ സ്റ്റാലിന്‍ ഉള്‍പ്പെട്ട കൈക്കൂലി കേസ് അന്വേഷിക്കാനാണ് വിജിലന്‍സ് ഡിവൈഎസ്പിയായിരുന്ന വേലായുധന്‍ നായരെ നിയോഗിച്ചത്. എന്നാല്‍ കേസ് ഒതുക്കിത്തീര്‍ക്കാന്‍ വേലായുധന്‍ നായര്‍ മുനിസിപ്പല്‍ സെക്രട്ടറിയുടെ പക്കല്‍ നിന്നു അരലക്ഷം
രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. മകന്റെ അക്കൗണ്ട് മുഖേനയാണ് കൈക്കൂലി കൈപ്പറ്റിയത്. ഇതിനുശേഷം കൈക്കൂലി കേസില്‍ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി കേസ് അവസാനിപ്പിക്കാന്‍ വേലായുധന്‍ നായര്‍ റിപോര്‍ട്ട് നല്‍കുകയായിരുന്നു. എന്നാല്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ കേസൊതുക്കാന്‍ ഡിവൈഎസ്പി കൈക്കൂലി വാങ്ങിയതായി കണ്ടെത്തി. തുടര്‍ന്ന് വേലായുധന്‍ നായരുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. ഇതിനിടെ മുങ്ങിയ വേലായുധന്‍ നായര്‍ ഒളിവിലാണ്. തിരുവല്ല മുനിസിപ്പല്‍ സെക്രട്ടറിയായിരുന്ന നാരാണന്‍ സ്റ്റാലിനെയും മുനിസിപ്പാലിറ്റി ഓഫിസ് അസിസ്റ്റന്റ് ഹസീനാ ബീഗത്തെയും 25,000 രൂപ കൈക്കൂലി വാങ്ങുമ്പോള്‍ രണ്ടാഴ്ച മുമ്പാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.
RELATED STORIES
ഒരു ക്വിന്റലോളം കഞ്ചാവുമായി ബജ്റങ്ദള്‍ ജില്ലാ നേതാവ് ഉള്‍പ്പെട്ട സംഘം ...
29 May 2023 4:42 PM GMTബംഗാളിലെ ഏക കോണ്‍ഗ്രസ് എംഎല്‍എ തൃണമൂലില്‍ ചേര്‍ന്നു
29 May 2023 4:35 PM GMTമൈസൂരുവില്‍ ഇന്നോവയും ബസ്സും കൂട്ടിയിടിച്ച് 10 മരണം
29 May 2023 12:05 PM GMTവയനാട്ടില്‍ 22 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം...
29 May 2023 11:22 AM GMT16കാരിയെ തുരുതുരാ കുത്തി, കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തി യുവാവ്;...
29 May 2023 11:14 AM GMTപ്ലസ് ടു റിസള്‍ട്ട് പിന്‍വലിച്ചു;വ്യാജ വീഡിയോ തയ്യാറാക്കി...
29 May 2023 11:06 AM GMT