Sub Lead

കെ സുരേന്ദ്രനെതിരായ കള്ളപ്പണക്കേസ്: അന്വേഷണം വൈകിപ്പിച്ച് തെളിവ് നശിപ്പിക്കാന്‍ ശ്രമമെന്ന് ആരോപണം

കെ സുരേന്ദ്രനെതിരായ കള്ളപ്പണക്കേസ്:  അന്വേഷണം വൈകിപ്പിച്ച് തെളിവ് നശിപ്പിക്കാന്‍ ശ്രമമെന്ന് ആരോപണം
X

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരായ കള്ളപ്പണക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയ സംഭവം സംശയാസ്പദമാണെന്ന് പരാതിക്കാരനായ എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പികെ നവാസ്. അന്വേഷണം വൈകിപ്പിക്കാനുള്ള ശ്രമമാണോ ഇതെന്ന സംശയമാണ് നവാസ് പങ്കുവെക്കുന്നത്. തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ എത്രയും വേഗം തെളിവുകള്‍ ശേഖരിച്ച് സുരേന്ദ്രനെ അറസ്റ്റ് ചെയ്യണമെന്ന് നവാസ് ആവശ്യപ്പെട്ടു.

സംഭവത്തില്‍ കേസന്വേഷണത്തിലെ ക്രൈംബ്രാഞ്ചിന്റെ നിലപാടുകള്‍ നിരീക്ഷിച്ച് അഭിഭാഷകനുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് നവാസ് പറഞ്ഞു.

സുരേന്ദ്രനെതിരായ കോഴക്കേസ് വയനാട് ജില്ലാ െ്രെകംബ്രാഞ്ച് സംഘം ഡിവൈഎസ്പി മനോജ് കുമാറാണ് അന്വേഷിക്കുന്നത്. ഇന്നലെ രാത്രിയാണ് കേസ് ക്രൈം ബ്രാഞ്ചിനു കൈമാറിയെന്ന ഉത്തരവ് വന്നത്. സികെ ജാനുവിനെ എന്‍ഡിഎയില്‍ എത്തിക്കാന്‍ 2 ഘട്ടമായി സുരേന്ദ്രന്‍ ജാനുവിന് 50 ലക്ഷം രൂപ കൈമാറിയെന്ന പരാതിയെ തുടര്‍ന്നാണ് സുരേന്ദ്രനെ ഒന്നാം പ്രതിയും ജാനുവിനെ രണ്ടാം പ്രതിയുമാക്കി ബത്തേരി പോലീസ് കേസ് എടുത്തത്. കേസില്‍ പ്രസീത അഴീക്കോട ന്റെ മൊഴി ഇന്ന് കണ്ണൂരിലെത്തി രേഖപ്പെടുത്തും.

Next Story

RELATED STORIES

Share it