Sub Lead

ബ്രസീലിയന്‍ ദമ്പതികള്‍ക്ക് ഏറ്റവും ദൈര്‍ഘ്യമേറിയ വിവാഹബന്ധത്തിനുള്ള ഗിന്നസ് റെക്കോര്‍ഡ്; ഇരുവരും 84 വര്‍ഷമായി ഒരുമിച്ച് ജീവിക്കുകയാണ്

ബ്രസീലിയന്‍ ദമ്പതികള്‍ക്ക് ഏറ്റവും ദൈര്‍ഘ്യമേറിയ വിവാഹബന്ധത്തിനുള്ള ഗിന്നസ് റെക്കോര്‍ഡ്; ഇരുവരും 84 വര്‍ഷമായി ഒരുമിച്ച് ജീവിക്കുകയാണ്
X

ബ്രസിലിയ: ഏറ്റവും ദൈര്‍ഘ്യമേറിയ ദാമ്പത്യബന്ധത്തിനുള്ള ഗിന്നസ് ബുക്ക് റെക്കോര്‍ഡ് ബ്രസീലിയന്‍ ദമ്പതികള്‍ക്ക്. 84 വര്‍ഷവും 77 ദിവസവുമായി ഒരുമിച്ച് ജീവിക്കുന്ന മനോയല്‍ ആഞ്ചലിം ഡിനോയും മരിയ ഡി സൂസ ഡിനോയുമാണ് റെക്കോര്‍ഡിന് അര്‍ഹരായത്. നിലവില്‍ മനോയലിന് 105ഉം മരിയയ്ക്ക് 101ഉം വയസുണ്ട്.


ഇരുവരുടെയും ചെറുപ്പകാലത്തെ ഫോട്ടോ

1936ല്‍ ബോയ വിയാഗെം ജില്ലയില്‍ ഒരു പാര്‍സല്‍ വാങ്ങാന്‍ പോയപ്പോഴാണ് മരിയയെ ആദ്യമായി കണ്ടതെന്ന് മനോയല്‍ പറയുന്നു. സൗഹൃദം പിന്നീട് പ്രണയമായി മാറി. എന്നാല്‍, മരിയയുടെ മാതാവ് വിവാഹത്തെ എതിര്‍ത്തു. തുടര്‍ന്ന് കഠിനമായി അധ്വാനിച്ച് സ്വന്തമായി വീട് വെക്കുകയാണ് മനോയല്‍ ചെയ്തത്. മനോയല്‍ കഠിനാധ്വാനിയാണെന്നും മകളെ നന്നായി നോക്കുമെന്നും ഉറപ്പായതോടെ മരിയയുടെ മാതാവ് വിവാഹത്തിന് സമ്മതിച്ചു. അങ്ങനെ 1940ല്‍ ബ്രസീലിലെ ബോയ വെഞ്ചുറ ചാപ്പലില്‍ വെച്ച് ഇരുവരും വിവാഹിതരായി. കുടുംബം നോക്കാന്‍ മനോയല്‍ പുറത്തുപോയി ജോലി ചെയ്യുമ്പോള്‍ പ്രദേശത്തെ ഒരു ബീഡിക്കമ്പനിക്കു വേണ്ടി മരിയ വീട്ടിലിരുന്ന് ബീഡി ചുരുട്ടി.


മരിയ 101ാം ജന്‍മദിനം ആഘോഷിക്കുന്നു

വിവാഹബന്ധത്തില്‍ ഇരുവര്‍ക്കും 13 മക്കളുണ്ടായി. പിന്നീട് ഈ പതിമൂന്നു പേര്‍ക്കും 55 മക്കളുണ്ടായി. ഇവര്‍ക്ക് 54 മക്കളുണ്ടായി. ഈ മക്കള്‍ക്ക് 12 മക്കളുമുണ്ടായി. എല്ലാവരും കുടുംബമായി വേറെ കഴിയുകയാണ്. എന്നാലും മാസത്തില്‍ തറവാട്ടില്‍ എത്തും. സ്‌നേഹമാണ് ഏതൊരു ബന്ധത്തിന്റെയും അടിത്തറയെന്നാണ് മരിയ പറയുന്നത്. ഏറ്റവും പുതിയ കംപ്യൂട്ടറിന് പോലും കണക്കാക്കാന്‍ കഴിയാത്ത കാര്യമാണ് സ്‌നേഹമെന്നും മരിയ പറഞ്ഞു.



Next Story

RELATED STORIES

Share it