എലിസബത്ത് രാജ്ഞിയുടെ അംഗീകാരം; ബ്രെക്‌സിറ്റ് നിയമമായി

എലിസബത്ത് രാജ്ഞിയുടെ അംഗീകാരം; ബ്രെക്‌സിറ്റ് നിയമമായി

ലണ്ടന്‍: യൂറോപ്യന്‍ യൂനിയനിലെ അംഗത്വം ഉപേക്ഷിച്ച് ബ്രിട്ടന് പുറത്തുവരാനുള്ള ബ്രെക്‌സിറ്റ് ബില്ലിന് എലിസബത്ത് രാജ്ഞിയുടെ അംഗീകാരം. ഇതോടെ ബ്രെക്‌സിറ്റി ബില്‍ നിയമമായി മാറി. ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഹൗസ് ഓഫ് ലോര്‍ഡ്‌സ് ബില്ല് പാസാക്കി മണിക്കൂറുകള്‍ക്കുള്ളിലാണ് രാജ്ഞി ബില്ലിന് അംഗീകാരം നല്‍കിയത്. ബ്രെക്‌സിറ്റിന്റെ ഫിനിഷിങ് ലൈന്‍ ഒരിക്കലും കടക്കില്ലെന്ന് കരുതിയതാണെന്നും എന്നാല്‍ നാമത് സാധിച്ചിരിക്കുന്നുവെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു. ജനുവരി 31നകം യൂറോപ്യന്‍ യൂനിയന്റെ പാര്‍ലമെന്റും ബ്രെക്‌സിറ്റ് അംഗീകരിച്ചാല്‍ ബ്രിട്ടന് നിശ്ചയിച്ച സമയത്ത് യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തുകടക്കാം. 2016ലാണ് യൂറോപ്യന്‍ യൂനിയന്‍ വിട്ടുപോരാനുള്ള ഹിതപരിശോധന ബ്രിട്ടനില്‍ നടന്നതെങ്കിലും ഇത്രയുംകാലം നിയമമാക്കാന്‍ കഴിഞ്ഞിരുന്നില്ല.RELATED STORIES

Share it
Top