Sub Lead

ബാബരി മസ്ജിദിന്റെ ശേഷിപ്പുകള്‍ക്കായി ആക്ഷന്‍ കമ്മിറ്റി സുപ്രിംകോടതിയെ സമീപിക്കുന്നു

ബാബരി മസ്ജിദിന്റെ ശേഷിപ്പുകള്‍ക്കായി ആക്ഷന്‍ കമ്മിറ്റി സുപ്രിംകോടതിയെ സമീപിക്കുന്നു
X

അയോധ്യ: ഹിന്ദുത്വര്‍ തകര്‍ത്ത ബാബരി മസ്ജിദിന്റെ ശേഷിപ്പുകള്‍ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി സുപ്രിംകോടതിയെ സമീപിക്കുന്നു. ശേഷിപ്പുകള്‍ സൂക്ഷിക്കാനുള്ള സ്ഥലം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്തെ മുസ്‌ലിംകളോട് സംസാരിച്ചതായി കമ്മിറ്റി കണ്‍വീനര്‍ സഫര്‍യാബ് ജിലാനി പറഞ്ഞു. അടുത്ത ആഴ്ച ഡല്‍ഹിയില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്ന് കമ്മിറ്റിയുടെ അഭിഭാഷകനായ രാജീവ് ധവാനുമായി സംസാരിച്ച ശേഷം ജിലാനി അറിയിച്ചു. 1992 ഡിസംബര്‍ ആറിനു സംഘപരിവാരം തകര്‍ത്ത ബാബരി മസ്ജിദിന്റെ അവശിഷ്ടങ്ങള്‍ അവിടെ രാമക്ഷേത്രനിര്‍മാണം തുടങ്ങുന്നതിനുമുമ്പ് നീക്കണമെന്നാണ് മുസ്‌ലിം കക്ഷികള്‍ ആവശ്യപ്പെടുന്നത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ ട്രസ്റ്റ് രൂപവത്കരിച്ച സാഹചര്യത്തിലാണ് പുതിയ ആവശ്യം ഉന്നയിച്ചത്.

ഇതിനു വേണ്ടി ബാബരി മസ്ജിദ് കേസില്‍ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന കക്ഷികളുമായി യോജിച്ച് സുപ്രിംകോടതിയെ സമീപിക്കുമെന്ന് അഖിലേന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിലെ ബാബരി മസ്ജിദ് സെല്‍ ചെയര്‍മാന്‍ എസ് ക്യു ആര്‍ ഇല്യാസും പറഞ്ഞു. മസ്ജിദിന്റെ അവശിഷ്ടങ്ങള്‍ സൂക്ഷിക്കാന്‍ അയോധ്യയില്‍ അനുയോജ്യമായ ഭൂമി ലഭിച്ചിട്ടുണ്ടെന്ന് സയ്യിദ് ഇഖ്‌ലാഖ് അഹ്മസും അറിയിച്ചു.




Next Story

RELATED STORIES

Share it