- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നീല ട്രോളി ദൃശ്യം പുറത്ത് വിട്ട് സിപിഎം

പാലക്കാട്: പാലക്കാട് റെയ്ഡുമായി ബന്ധപ്പെട്ട വിവാദത്തിനിടെ കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം. നീല ബാഗുമായി കെഎസ്‌യു പ്രവര്‍ത്തകന്‍ ഫെനി നൈനാന്‍ ഹോട്ടലിലേക്കു പോകുന്നതും മുറിയിലേക്ക് കയറുന്നതും ദൃശ്യങ്ങളിലുണ്ട്. ഷാഫി പറമ്പില്‍, വി കെ ശ്രീകണ്ഠന്‍, ജ്യോതികുമാര്‍ ചാമക്കാല എന്നിവര്‍ ഹോട്ടലിലേക്ക് കയറുന്നതും ഹോട്ടലിലെ വരാന്തയില്‍നിന്ന് സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
കള്ളപ്പണം നീല ട്രോളി ബാഗിലായി കടത്തിയെന്നാണ് സിപിഎം നേരത്തെ ആരോപിച്ചത്. രാത്രി രാഹുലും ഹോട്ടലിലുണ്ടായിരുന്നു എന്ന് തെളിയിക്കുന്നതാണ് ദൃശ്യങ്ങള്‍. ഈ ട്രോളി ബാഗില്‍ കള്ളപ്പണമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബു ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ വേണ്ടിയാണു പണം എത്തിച്ചതെന്നായിരുന്നു സിപിഎം ആരോപണം. എന്നാല്‍, ഇത് താന്‍ സ്ഥിരമായി വസ്ത്രങ്ങള്‍ ഉപയോഗിക്കുന്ന ബാഗാണെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.












