Sub Lead

രക്തസമ്മര്‍ദ്ദം; നിയുക്ത മന്ത്രി വി അബ്ദുര്‍റഹ്മാന്‍ ആശുപത്രിയില്‍

രക്തസമ്മര്‍ദത്തില്‍ വ്യതിയാനമുണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ ജയന്‍ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.

മലപ്പുറം: നിയുക്ത മന്ത്രി വി അബ്ദുര്‍റഹ്മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദത്തില്‍ വ്യതിയാനമുണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ ജയന്‍ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.

അദ്ദേഹം 24 മണിക്കൂര്‍ നിരീക്ഷണത്തിലാണെന്നും ബുധനാഴ്ച ജനങ്ങളേയും മാധ്യമപ്രവര്‍ത്തരേയും കാണുമെന്നും വീഡിയോ സന്ദേശത്തില്‍ പറയുന്നു. എന്നാല്‍ അദ്ദേഹം ഏത് ആശുപത്രിയിലാണെന്നോ, എവിടെയാണെന്നോ ഉള്ള വിവരം ലഭ്യമല്ല.

വി അബ്ദുര്‍റഹ്മാനെ മന്ത്രിയായി തീരുമാനിച്ചതിന് പിന്നാലെ അദ്ദേഹത്തെ ബന്ധപ്പെടാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞിരുന്നില്ല. പിന്നാലെയാണ് അദ്ദേഹം നിരീക്ഷണത്തിലാണെന്ന് വ്യക്തമാക്കി മലപ്പുറത്തെ സിപിഎം നേതൃത്വം മുന്നോട്ട് വന്നത്.

രണ്ടാം പിണറായി സര്‍ക്കാരില്‍ മലപ്പുറത്ത് നിന്ന് സിപിഎമ്മിന്റെ പ്രാതിനിധ്യമാണ് വി അബ്ദുര്‍റഹ്മാന്‍. താനൂരില്‍ നിന്ന് ഇത് രണ്ടാം തവണയാണ് അബ്ദുര്‍റഹ്മാന്‍ ജയിച്ച് നിയമസഭയിലേക്കെത്തുന്നത്. ഇത്തവണ യൂത്ത് ലീഗ് അധ്യക്ഷന്‍ പി കെ ഫിറോസിനെ മലര്‍ത്തിയടിച്ചാണ് അദ്ദേഹം നിയമസഭയിലേക്ക് ചുവട് വച്ചത്.

Next Story

RELATED STORIES

Share it