Sub Lead

ലാഹോര്‍ സൂഫി ദര്‍ഗക്ക് സമീപം സ്‌ഫോടനം: 9 മരണം

പള്ളിയിലേക്ക് സ്ത്രീകള്‍ പ്രവേശിക്കുന്ന ഗേറ്റിന് മുന്നിലാണ് സ്‌ഫോടനം നടന്നത്. 2010ല്‍ ഇതേ ദര്‍ഗക്കു നേര്രെ ആക്രമണം നടന്നിരുന്നു. അന്നത്തെ ചാവേറാക്രമണത്തില്‍ 40പേരാണ് കൊല്ലപ്പെട്ടത്.

ലാഹോര്‍ സൂഫി ദര്‍ഗക്ക് സമീപം സ്‌ഫോടനം: 9 മരണം
X
ലാഹോര്‍: പാകിസ്താനിലെ ലാഹോറില്‍ സൂഫി ആരാധനാലയത്തിനു സമീപം സ്‌ഫോടനം. ആക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രശസ്തമായ ദത്ത ദര്‍ബാര്‍ സൂഫി ദര്‍ഗയുടെ സമീപമാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ മൂന്ന് പേര്‍ സുരക്ഷാ ഉദ്യോഗസ്ഥരാണെന്നും ലാഹോര്‍ പൊലിസ് ഓപ്പറേഷന്‍സ് വിഭാഗം ഡിഐജി അഷ്ഫാഖ് അഹമ്മദ് ഖാന്‍ അറിയിച്ചു.

സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് സ്‌ഫോടനം നടന്നതെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനത്തില്‍ പരിക്കേറ്റ എട്ട് പേരുടെ നില ഗുരുതരമാണെന്ന് ലാഹോര്‍ എസ്പി സയ്യീദ് ഗസന്‍ഫര്‍ ഷാ അറിയിച്ചു. പരിക്കേറ്റവരെ ലാഹോറിലെ മായോ ആശുപത്രിയില്‍ എത്തിച്ചു. പള്ളിയിലേക്ക് സ്ത്രീകള്‍ പ്രവേശിക്കുന്ന ഗേറ്റിന് മുന്നിലാണ് സ്‌ഫോടനം നടന്നത്. 2010ല്‍ ഇതേ ദര്‍ഗക്കു നേര്രെ ആക്രമണം നടന്നിരുന്നു. അന്നത്തെ ചാവേറാക്രമണത്തില്‍ 40പേരാണ് കൊല്ലപ്പെട്ടത്. പാകിസ്താനില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രണ്ടാമത്തെ നഗരമാണ് ലാഹോര്‍. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ദര്‍ഗകളിലൊന്നാണ് സൂഫി ദര്‍ഗ.





Next Story

RELATED STORIES

Share it