Sub Lead

യുപിയില്‍ ബിജെപി പ്രവര്‍ത്തകനെ വെടിവച്ചു കൊന്നു

യുപിയില്‍ ബിജെപി പ്രവര്‍ത്തകനെ വെടിവച്ചു കൊന്നു
X

ലക്‌നോ: യുപിയില്‍ ബിജെപി പ്രവര്‍ത്തകനെ വെടിവച്ചു കൊന്നു. അസംഘട്ടിലെ ഗോസായ്ഗഞ്ച് ബസാറിലാണ് സംഭവം. ബിജെപി പ്രവര്‍ത്തകനായ ദിലീപ് ഗിരി(42)യെയാണ് വെടിവച്ചു കൊന്നത്.

ബൈക്കിലെത്തിയ മൂന്നംഗ സംഘംമാണ് വെടിവെച്ചത്. വ്യാപാര സ്ഥാപനത്തിന് പുറത്തു നില്‍ക്കുകയായിരുന്ന ദിലീപ് ഗിരിക്ക് നേരെ അക്രമി സംഘം വെടിയുതിര്‍ത്തുകയായിരുന്നു. കൃത്യം നടത്തിയ ശേഷം അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. സംഭവത്തെത്തുടര്‍ന്ന് വിപണിയില്‍ പരിഭ്രാന്തി പരത്തി, പ്രദേശത്തെ കടയുടമകള്‍ കടകള്‍ അടച്ച് ഓടിപ്പോയി. പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലിസ് അറിയിച്ചു.




Next Story

RELATED STORIES

Share it