യുപിയില്‍ ബിജെപി എംപി എസ്പിയില്‍ ചേര്‍ന്നു; രാജിക്കത്ത് നല്‍കിയത് പാര്‍ട്ടി ഓഫിസിലെ 'ചൗക്കീദാറിന്'
ബിജെപി ഓഫിസിലെ കാവല്‍ക്കാരന് എംപി രാജിക്കത്ത് നല്‍കുന്ന വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്. മണിക്കൂറുകള്‍ക്കകം മുന്‍ മുഖ്യമന്ത്രിയും സമാജ് വാദ് പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവിനൊപ്പം വാര്‍ത്താസമ്മേളനം വിളിച്ച അന്‍ഷുല്‍ എസ്പിയില്‍ ചേര്‍ന്നു.
BY APH27 March 2019 2:17 PM GMT

X
APH27 March 2019 2:17 PM GMT
ലഖ്‌നോ: ഉത്തര്‍ പ്രദേശില്‍ ബിജെപി എംപി പാര്‍ട്ടി വിട്ട് സമാജ് വാദ് പാര്‍ട്ടി(എസ്പി)യില്‍ ചേര്‍ന്നു. ഹര്‍ദോയില്‍ നിന്നുള്ള എംപി അന്‍ഷുല്‍ വെര്‍മയാണ് ബിജെപിയില്‍ നിന്നു രാജിവച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു രാജി. പ്രധാനമന്ത്രിയുടെ ചൗക്കീദാര്‍ ക്യാംപയിനെ ട്രോളിക്കൊണ്ട് പാര്‍ട്ടി ഓഫിസില്‍ കാവല്‍ക്കാരനായി ജോലി ചെയ്യുന്ന ആള്‍ക്കാണ് അന്‍ഷുല്‍ രാജിക്കത്തും മറ്റു രേഖകളും നല്‍കിയത്.
ബിജെപി ഓഫിസിലെ കാവല്‍ക്കാരന് എംപി രാജിക്കത്ത് നല്‍കുന്ന വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്. മണിക്കൂറുകള്‍ക്കകം മുന്‍ മുഖ്യമന്ത്രിയും സമാജ് വാദ് പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവിനൊപ്പം വാര്‍ത്താസമ്മേളനം വിളിച്ച അന്‍ഷുല്‍ എസ്പിയില്‍ ചേര്‍ന്നു.
Next Story
RELATED STORIES
ഏഷ്യന്‍ ഗെയിംസില്‍ പുതു ചരിത്രം രചിച്ച് ഇന്ത്യന്‍ വനിതകള്‍;...
25 Sep 2023 11:05 AM GMTഷാരോണ്‍ വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം
25 Sep 2023 10:37 AM GMTമകന്റെ ബിജെപി പ്രവേശനം: എലിസബത്ത് ആന്റണിയുടെ വെളിപ്പെടുത്തല്‍...
25 Sep 2023 7:01 AM GMTസൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതി: വ്ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ...
25 Sep 2023 5:42 AM GMTഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യന്‍ സഖ്യത്തിന് സ്വര്‍ണം
25 Sep 2023 5:28 AM GMTഇന്‍ഡോറില്‍ ഇന്ത്യക്ക് വമ്പന്‍ ജയം; ഏകദിന പരമ്പര സ്വന്തം
24 Sep 2023 5:34 PM GMT