പൊതുപരിപാടിക്കിടെ ബിജെപി എംഎല്‍എയുടെ മുഖത്തടിച്ച് ഭാര്യ; പിന്തുണച്ച് നേതാക്കള്‍
ആദിവാസി സ്‌കൂളില്‍ അധ്യാപികയായ ഭാര്യ അര്‍ച്ചനയാണ് കാമുകിയുടേയും മാതാവിന്റെയും സാന്നിധ്യത്തില്‍ ടോഡ്‌സാമിനെ മര്‍ദ്ദിച്ചത്. നിയമ പ്രകാരം വിവാഹ ബന്ധം വേര്‍പ്പെടുത്താതെ പ്രിയ ഷിന്‍ഡെയെന്ന യുവതിക്കൊപ്പം കഴിഞ്ഞു വരുന്ന എംഎല്‍എ അവരുമൊത്ത് പൊതുപരിപാടിയ്‌ക്കെത്തിയതാണ് അര്‍ച്ചനയെ ക്ഷുഭിതയാക്കിയത്.

മുംബൈ: ബിജെപി എംഎഎല്‍യെ പൊതുപരിപാടിയിക്കിടെ പരസ്യമായി മുഖത്തടിച്ച് ഭാര്യ. മഹാരാഷ്ട്ര എംഎല്‍എ രാജു നാരായണ്‍ ടോഡ്‌സാമിനാണ് ഭാര്യയുടെ തല്ലേറ്റുവാങ്ങി പൊതുജന മധ്യത്തില്‍ നാണം കെട്ടത്. നേതാക്കളുടെയും കാമുകിയുടേയും സാന്നിധ്യത്തിലായിരുന്നു സംഭവം. അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചുടങ്ങിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
ആദിവാസി സ്‌കൂളില്‍ അധ്യാപികയായ ഭാര്യ അര്‍ച്ചനയാണ് കാമുകിയുടേയും മാതാവിന്റെയും സാന്നിധ്യത്തില്‍ ടോഡ്‌സാമിനെ മര്‍ദ്ദിച്ചത്. നിയമ പ്രകാരം വിവാഹ ബന്ധം വേര്‍പ്പെടുത്താതെ പ്രിയ ഷിന്‍ഡെയെന്ന യുവതിക്കൊപ്പം കഴിഞ്ഞു വരുന്ന എംഎല്‍എ അവരുമൊത്ത് പൊതുപരിപാടിയ്‌ക്കെത്തിയതാണ് അര്‍ച്ചനയെ ക്ഷുഭിതയാക്കിയത്.
പരിപാടിയിക്കിടെ വേദിയില്‍ കടന്നുചെന്ന അര്‍ച്ചന ടോഡ്‌സാമിന്റെ സമീപത്തിരുന്ന പ്രിയയെ മര്‍ദ്ദിക്കുകയും തടയാന്‍ ചെന്ന ടോഡ്‌സാമിന്റെ മുഖത്തടിക്കുകയുമായിരുന്നു. പൊതുവേദിയിലെ കുടുംബ വഴക്കിന്റെ വീഡിയോ ചിലമാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ആദ്യ ഭാര്യയെ നിയമപ്രകാരം വിവാഹ മോചനം നടത്താതെ മറ്റൊരു യുവതിയുമൊത്ത് പൊതുപരിപാടിക്കെത്തിയ എംഎല്‍എയുടെ പ്രവര്‍ത്തിക്കെതിരെ പാര്‍ട്ടിക്കകത്തുനിന്നു പോലും കടുത്ത വിമര്‍ശനമുയരുകയാണ്. തര്‍ക്കം പരിഹരിക്കാനും ഭാര്യ അര്‍ച്ചനയ്ക്ക് നീതിനല്‍കാനും എംഎല്‍എ തയ്യാറാകണമെന്നാണ് പ്രവര്‍ത്തകരുടെ ഉള്‍പ്പെടെ ആവശ്യം.അര്‍ച്ചനയെ എട്ടു വര്‍ഷം മുമ്പാണ് ടോഡ്‌സാം വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്.
ടോഡ്‌സാമിന്റെ പെരുമാറ്റം ലജ്ജാകരവും മാന്യതയില്ലാത്തതുമാണെന്ന് വസന്ത്ര നായിക് ഷെട്ടി സ്വാവലംബന്‍ സമിതി ചെയര്‍മാന്‍ കിഷോര്‍ തിവാരി കുറ്റപ്പെടുത്തി. ഭാര്യയ്ക്ക് നീതി ലഭിക്കാത്ത പക്ഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവീസും പങ്കെടുക്കുന്ന ശനിയാഴ്ച നടക്കാനിരിക്കുന്ന വനിതാ ശാക്തീകരണ പരിപാടിയില്‍ പങ്കെടുക്കാന്‍ എംഎഎല്‍എയെ അനുവദിക്കില്ലെന്നു ചില നേതാക്കള്‍ വ്യക്തമാക്കി.
RELATED STORIES
യുവജ്യോല്സ്യന് ശീതളപാനീയം നല്കി മയക്കി 13 പവന് കവര്‍ന്ന യുവതി...
4 Oct 2023 4:15 PM GMTതകര്‍ത്തെറിഞ്ഞ് നീരജ് ചോപ്രയും കിഷോര്‍ ജെനയും; ജാവലിനില്‍ സ്വര്‍ണവും...
4 Oct 2023 3:27 PM GMTഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധനം: പോലിസ് ഇടപെടല്‍...
4 Oct 2023 3:00 PM GMTഡല്‍ഹി മദ്യനയക്കേസ്; എഎപി എം പി സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തു
4 Oct 2023 2:41 PM GMTതൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി കസ്റ്റഡിയില്‍; പ്രതിഷേധം
4 Oct 2023 10:24 AM GMTചൈനീസ് സഹായം: ആരോപണം തള്ളി ന്യൂസ് ക്ലിക്ക്; മാധ്യമസ്വാതന്ത്ര്യത്തിന്...
4 Oct 2023 10:13 AM GMT