ബിജെപി നേതാവ് പി പി മുകുന്ദന് അന്തരിച്ചു
കണ്ണൂര്‍: ആര്‍എസ്എസ് മുന്‍ നേതാവും ബിജെപി മുന്‍ സംഘടനാ ജനറല്‍ സെക്രട്ടറിയുമായ പി പി മുകുന്ദന്(77) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ഇരിട്ടിക്കു സമീപം കൊട്ടിയൂര്‍ കൊളങ്ങരയത്ത് പരേതരായ കൃഷ്ണന് നായര്‍-കല്യാണിയമ്മ ദമ്പതികളുടെ മകനാണ്. ബിജെപി ദേശീയ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം, ആര്‍എസ്എസ് കണ്ണൂര്‍, തൃശൂര്‍ ജില്ലാ പ്രചാരക്, വിഭാഗ് പ്രചാരക്, പ്രാന്തീയ സമ്പര്‍ക്ക പ്രമുഖ്, ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി, ബിജെപി മുഖപത്രം ജന്മഭൂമിയുടെ മാനേജിങ് ഡയറക്ടര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് 21 മാസം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. ഇടക്കാലത്ത് ബിജെപിയില്‍ നിന്ന് വിട്ടുനില്‍ക്കുകയും വിമതപ്രവര്‍ത്തനം നടത്തുകയും ചെയ്തിരുന്നു. പിന്നീട് 2022 ഓടെ ബിജെപിയിലേക്ക് തിരിച്ചെത്തി. സഹോദരങ്ങള്‍: പരേതനായ കുഞ്ഞിരാമന്, ഗണേശന്, ചന്ദ്രന്. മൃതദേഹം ഉച്ചയ്ക്ക് രണ്ടോടെ കണ്ണൂരിലെത്തിക്കും. സംസ്കാരം നാളം വൈകീട്ട്.
RELATED STORIES
ഐപിഎല്‍ അപരാജിതരെ സണ്‍റൈസേഴ്സ് വീഴ്ത്തി; ഒരു റണ്‍ തോല്‍വിയില്‍...
2 May 2024 6:15 PM GMT'400 സ്ത്രീകളെ ബലാല്‍സംഗം ചെയ്തയാള്‍ക്ക് വോട്ട് ചെയ്യാനാണ് പറയുന്നത്'; ...
2 May 2024 2:13 PM GMTഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരം; മലപ്പുറം ജില്ലക്കെതിരായ...
2 May 2024 1:20 PM GMT'ബിജെപിക്ക് വോട്ട്'; അധിര്‍ രഞ്ജന്‍ ചൗധരിക്കെതിരേ തൃണമൂലും മമതയും
2 May 2024 11:40 AM GMTപോലിസുകാരനെ വിഷദ്രാവകം കുത്തിവെച്ച് കൊലപ്പെടുത്തി ലഹരി സംഘം
2 May 2024 11:39 AM GMTവടകരയിലെ വർഗീയ ധ്രുവീകരണം കലക്ടർ ഇടപെടണം: എസ്ഡിപിഐ
2 May 2024 11:38 AM GMT