തൃണമൂല്‍ എംഎല്‍എയുടെ കൊലപാതകം: ബിജെപി നേതാവ് മുകുള്‍ റോയിക്കെതിരേ കേസ്

തൃണമൂല്‍ എംഎല്‍എയുടെ കൊലപാതകം: ബിജെപി നേതാവ്  മുകുള്‍ റോയിക്കെതിരേ കേസ്

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ തൃണമൂല്‍ എംഎല്‍എ സത്യജിത് ബിശ്വാസിനെ വെടിവച്ചു കൊന്ന സംഭവത്തില്‍ ബിജെപി നേതാവും മുന്‍ റയില്‍വേ മന്ത്രിയുമായ മുകുള്‍ റോയ്‌ക്കെതിരേ കേസെടുത്തു. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ നേതാവാണ് മുകുള്‍ റോയ്. നാദിയ ജില്ലയില്‍ സരസ്വതി പുജയില്‍ പങ്കെടുക്കുന്നതിനിടയിലാണ് സത്യജിത്തിന്് വെടിയേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. മുകുള്‍ റോയും പ്രതിപ്പട്ടികയില്‍ ആയതോടെ കേസില്‍ ആകെ നാലു പ്രതികളായി. മുകുള്‍ റോയ് മന്‍മോഹന്‍ സിങ് സര്‍ക്കാരില്‍ റയില്‍വേ മന്ത്രി ആയിരുന്നു. മമതയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് മുകുള്‍ റോയ് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നത്.


RELATED STORIES

Share it
Top