ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവ് വീട്ടിനുള്ളില്‍ വെടിയേറ്റു മരിച്ച നിലയില്‍

ലക്‌നോ: ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ യുവനേതാവിനെ വീട്ടിനുള്ളില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ബിജെപി പ്രാദേശിക നേതാവും യുവമോര്‍ച്ചയുടെ പ്രാദേശിക സോഷ്യല്‍ മീഡിയാ ഇന്‍ചാര്‍ജ്ജുമായ നിശാന്ത് ഗാര്‍ഗ്(35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പോലിസ് അന്വേഷണം തുടങ്ങി. എന്നാല്‍ ഭര്‍ത്താവ് ആത്മഹത്യ ചെയ്തതാണെന്ന് ഭാര്യ സോണിയ മൊഴി നല്‍കിയതായി പോലിസ് സൂപ്രണ്ട് രോഹിത് സിങ് പറഞഞ്ഞു. കഴിഞ്ഞ ദിവസം മദ്യപിച്ച് വീട്ടിലെത്തിയ ഇയാള്‍ ഭാര്യയെ മര്‍ദ്ദിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ മാതാപിതാക്കളുടെ വീട്ടിലേക്കു പോയി. അടുത്ത ദിവസം രാവിലെ വീട്ടിലെത്തിയപ്പോഴാണ് നെഞ്ചില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ സ്ഥലത്തുനിന്ന് മദ്യക്കുപ്പികള്‍ കണ്ടെത്തിയെങ്കിലും തോക്ക് കണ്ടെത്താനാവാത്തത് ദുരൂഹതയ്ക്കിടയാക്കി. ഇതേതുടര്‍ന്ന് ചോദ്യം ചെയ്യലിനിടെ അലമാരയില്‍നിന്ന് നാടന്‍തോക്കും മൊബൈല്‍ ഫോണും ഭാര്യ ഹാജരാക്കിയതായി പോലിസ് പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷമായി നിശാന്ത് ഗാര്‍ഗ് ബിജെപിയുടെ സജീവപ്രവര്‍ത്തകനായിരുവെന്ന് ബിജെപി മഹാനഗര്‍ പ്രസിഡന്റ് മുകേഷ് സിംഗല്‍ പറഞ്ഞു.
RELATED STORIES
2,000 രൂപയുടെ നോട്ടുകള് മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഐഎംഎഫ് 'മധുരമോണം 2023' വര്ണാഭമായി ആഘോഷിച്ചു
30 Sep 2023 1:48 PM GMTസംവരണ പട്ടിക: ഇടതുസര്ക്കാര് ഒളിച്ചുകളി അവസാനിപ്പിക്കണം: എസ്ഡിപിഐ
30 Sep 2023 11:31 AM GMTമുലപ്പാല് തൊണ്ടയില് കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTനിജ്ജാര് വധം: ഇന്ത്യന് ഹൈക്കമ്മീഷണറെ സ്കോട്ട്ലന്ഡ് ഗുരുദ്വാരയില് ...
30 Sep 2023 7:04 AM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMT