Sub Lead

ഏകീകൃത സിവില്‍ കോഡ് ഇന്ന് രാജ്യസഭയില്‍?; ഇന്ന് സഭയിലെത്തണം; രാജ്യസഭയിലെ പാര്‍ട്ടി എംപിമാര്‍ക്ക് ബിജെപി വിപ്പ്

ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമല്ലെങ്കിലും ഏകീകൃത സിവില്‍ കോഡ് രാജ്യസഭയില്‍ അവതരിപ്പിക്കാനുള്ള സാധ്യതയാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

ഏകീകൃത സിവില്‍ കോഡ് ഇന്ന് രാജ്യസഭയില്‍?;  ഇന്ന് സഭയിലെത്തണം; രാജ്യസഭയിലെ പാര്‍ട്ടി എംപിമാര്‍ക്ക് ബിജെപി വിപ്പ്
X

ന്യൂഡല്‍ഹി: രാജ്യസഭയിലെ പാര്‍ട്ടി എംപിമാര്‍ക്ക് വിപ്പ് നല്‍കി ബിജെപി. ഇന്ന് സഭാ സമ്മേളനത്തിലുണ്ടാകണമെന്നും സര്‍ക്കാര്‍ നിലപാടിനെ പിന്തുണക്കണമെന്നുമാണ് വിപ്പിലൂടെ അംഗങ്ങളോട് പാര്‍ട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. ചൊവ്വാഴ്ച സഭയില്‍ നിര്‍ബന്ധം ആയും ഹാജരാകണമെന്ന ബിജെപിയുടെ വിപ്പ് ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമല്ലെങ്കിലും ഏകീകൃത സിവില്‍ കോഡ് രാജ്യസഭയില്‍ അവതരിപ്പിക്കാനുള്ള സാധ്യതയാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, മുന്‍ നിശ്ചയിച്ചത് പ്രകാരം ഇന്ന് നാല് മണിക്ക് ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടി ധനമന്ത്രി രാജ്യസഭയില്‍ നല്‍കുന്നുണ്ട്. ഇന്നത്തോടെ സമാപിക്കുന്ന പാര്‍ലമെന്റ് സമ്മേളനം രണ്ടാം തീയതി വീണ്ടും ചേരുമെന്നുമാണ് നിലവില്‍ അറിയിച്ചിട്ടുള്ളത്. വളരെ പ്രധാനപ്പെട്ട വിഷയം സഭയില്‍ അവതരിപ്പിക്കാനുണ്ടെന്നുള്ള സൂചനയാണ് വിപ്പ് നല്‍കുന്നത്. സഭയില്‍ പ്രധാന ചര്‍ച്ചകളും വോട്ടെടുപ്പും നടക്കുന്ന ദിവസങ്ങളില്‍ നിശ്ചയമായും അംഗങ്ങള്‍ ഹാജരാകണമെന്നും പാര്‍ട്ടി പറയുന്ന രീതിയില്‍ തന്നെ വോട്ടു ചെയ്യണമെന്നും നല്‍കുന്ന നിര്‍ദ്ദേശമാണ് വിപ്പ്.

അതേസമയം, എന്നാണ് വിപ്പ് നല്‍കിയതെന്ന കാര്യം വ്യക്തമല്ല.



Next Story

RELATED STORIES

Share it