Sub Lead

കോണ്‍ഗ്രസ് നേതാവിന് ആജീവനാന്ത കാബിനറ്റ് പദവി നല്‍കി ഗോവ ബിജെപി സര്‍ക്കാര്‍

87കാരനായ റാണെ ഗോവയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ്. ഗോവയില്‍ നിയമസഭാ സാമാജികനായി 50 വര്‍ഷം പൂര്‍ത്തിയാക്കിയ നേതാവ് കൂടിയാണ് റാണെ.

കോണ്‍ഗ്രസ് നേതാവിന് ആജീവനാന്ത കാബിനറ്റ് പദവി നല്‍കി ഗോവ ബിജെപി സര്‍ക്കാര്‍
X

പനാജി: മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എ പ്രതാപ്‌സിംഗ് റാണെയ്ക്ക് ആജീവനാന്ത കാബിനറ്റ് പദവി നല്‍കി ഗോവ ബിജെപി സര്‍ക്കാര്‍. 87കാരനായ റാണെ ഗോവയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ്. ഗോവയില്‍ നിയമസഭാ സാമാജികനായി 50 വര്‍ഷം പൂര്‍ത്തിയാക്കിയ നേതാവ് കൂടിയാണ് റാണെ. പ്രതാപ്‌സിന്‍ഹ് റാണെയുടെ മകന്‍ വിശ്വജിത്ത് ബിജെപിയിലാണ്. വിശ്വജിത്ത് ഗോവയുടെ നിലവിലെ ആരോഗ്യമന്ത്രിയാണ്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെയാണ് വിശ്വജിത്ത് ബിജെപിയിലേക്ക് മാറിയത്. വര്‍ഷങ്ങളായിസര്‍ക്കാരില്‍ നിരവധി പദവികള്‍ റാണെ വഹിച്ചിട്ടുണ്ട്. സംസ്ഥാന അസംബ്ലി സ്പീക്കറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

റാണെക്ക് സ്ഥിരം കാബിനറ്റ് പദവി നല്‍കാന്‍ തീരുമാനിച്ച കാര്യം മുഖ്യമന്ത്രി പ്രമോദ് സാവന്ത് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. നിലവില്‍ പൊരിയം മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് റാണെ.

റാണെയ്ക്കുള്ള ആദരമാണ് ഈ സ്ഥിരം കാബിനറ്റ് പദവി. മുഖ്യമന്ത്രിയോ സ്പീക്കറോ ആയിട്ടുള്ള, നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന എംഎല്‍എമാര്‍ക്ക് ഇനി മുതല്‍ ഇത്തരത്തില്‍ സ്ഥിരം കാബിനറ്റ് പദവി നല്‍കുമെന്നും പ്രമോദ് സാവന്ത് വ്യക്തമാക്കി. റാണെ 1987-2007 കാലയളവിനിടയില്‍ നാല് തവണ ഗോവയുടെ മുഖ്യമന്ത്രിയായിട്ടുണ്ട്.

രാഷ്ട്രീയത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ അച്ഛനെ ആദരിച്ചതില്‍ ഗോവന്‍ സര്‍ക്കാരിനോട് ഒരുപാട് നന്ദിയുണ്ടെന്ന് വിശ്വജിത് ട്വീറ്റ് ചെയ്തു. ഈ വര്‍ഷം ആദ്യം രാജ്യത്തെ മറ്റു നാല് സംസ്ഥാനങ്ങള്‍ക്കൊപ്പം ഗോവയിലും തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപിയുടെ നാടകീയ നീക്കം. പൊരിയം മണ്ഡലത്തില്‍ അച്ഛനും മകനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയേക്കും എന്നും റിപോര്‍ട്ടുകളുണ്ടായിരുന്നു.

Next Story

RELATED STORIES

Share it