Sub Lead

ജമ്മു കാശ്മീര്‍ വിഷയം; ബിജെപി അടിയന്തര യോഗം ചേരുന്നു

ജമ്മു കശ്മീരില്‍ 10,000 സൈനികരെ കൂടുതലായി വിന്യസിച്ചിട്ടുണ്ട്. കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്തുകളയുന്നതിന് മുന്നോടിയാണ് പുതുയ നീക്കങ്ങള്‍ എന്ന് ആരോപണമുണ്ട്.

ജമ്മു കാശ്മീര്‍ വിഷയം; ബിജെപി അടിയന്തര യോഗം ചേരുന്നു
X

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ സ്ഥിതിഹതികള്‍ വിലയിരുത്താന്‍ ബിജെപി അടിയന്തര യോഗം വിളിച്ചു ചേര്‍ത്തതായി റിപ്പോര്‍ട്ട്. ബിജെപി കേന്ദ്ര നേതൃത്വം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാന്‍ കാശ്മീരിലെ ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി അംഗങ്ങളോട് ഡല്‍ഹിയിലെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കശ്മീരിലെ പുതിയ സാഹചര്യത്തിലുള്ള ബിജെപി അടിയന്തര യോഗം വരാന്‍ പോകുന്ന നടപടികളുടെ മുന്നൊരുക്കത്തിന്റെ ഭാഗമാണെന്ന് വാര്‍ത്തയുണ്ട്. ജമ്മു കശ്മീരില്‍ 10,000 സൈനികരെ കൂടുതലായി വിന്യസിച്ചിട്ടുണ്ട്. കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്തുകളയുന്നതിന് മുന്നോടിയാണ് പുതുയ നീക്കങ്ങള്‍ എന്ന് ആരോപണമുണ്ട്.

ബിജെപി വര്‍ക്കിങ് പ്രസിഡണ്ട് ജെ പി നഡ്ഡ, ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് എന്നിവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കും. ആഭ്യന്തര മന്ത്രി അമിത് ഷാ യോഗത്തില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

അതേസമയം, പ്രത്യേക അജണ്ടകളൊന്നും ചര്‍ച്ചയ്ക്ക് പിന്നിലില്ലെന്ന് ജമ്മു കാശ്മീരിലെ ബിജെപി നേതൃത്വം പറയുന്നു. എന്നാല്‍, ഈ വര്‍ഷം തന്നെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. കേന്ദ്ര സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും തമ്മിലുള്ള ധാരണയുടെ പുറത്തേ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടത്തൂ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ജമ്മു കാശ്മീരിലെ രാഷ്ട്രപതി ഭരണവും ബിജെപി യോഗത്തില്‍ ചര്‍ച്ചയായേക്കും.




Next Story

RELATED STORIES

Share it