Sub Lead

ത്രിപുരയില്‍ സിപിഎം പിബി അംഗം മണിക് സര്‍ക്കാരിന് നേരെ ബിജെപി ആക്രമണം(വീഡിയോ)

ശാന്തിബസാര്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് ബിജെപി പ്രവര്‍ത്തകര്‍ സംഘടിതമായെത്തി ആക്രമണം നടത്തിയത്.

ത്രിപുരയില്‍ സിപിഎം പിബി അംഗം മണിക് സര്‍ക്കാരിന് നേരെ ബിജെപി ആക്രമണം(വീഡിയോ)
X

അഗര്‍ത്തല: ത്രിപുരയില്‍ സിപിഎം പിബി അംഗവും മുന്‍ മുഖ്യമന്ത്രിയുമായ മണിക്ക് സര്‍ക്കാരിനെതിരെ ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം. ശാന്തിബസാര്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് ബിജെപി പ്രവര്‍ത്തകര്‍ സംഘടിതമായെത്തി ആക്രമണം നടത്തിയത്.വടികളും കല്ലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. മണിക് സര്‍ക്കാരിന് നേരെ ബിജെപി പ്രവര്‍ത്തകര്‍ പാഞ്ഞടുക്കുന്നതും വീഡിയോയില്‍ കാണാം. പോലിസ് മണിക്‌സര്‍ക്കാരിനെയും പ്രവര്‍ത്തകരെയും വാഹനത്തില്‍ കയറ്റിയാണ് രക്ഷപ്പെടുത്തിയത്.

പ്രതിപക്ഷ ഉപനേതാവ് ബാദല്‍ ചൗധരിക്കൊപ്പമായിരുന്നു ശാന്തിബസാര്‍ സന്ദര്‍ശനം. സ്ഥലത്ത് ഇപ്പോഴും സംഘാര്‍ഷാവസ്ഥ നിലനില്‍ക്കുന്നു. സംഭവത്തിന് പിന്നാലെ മണിക്‌സര്‍ക്കാര്‍ വാര്‍ത്താസമ്മേളനം നടത്തി.


Next Story

RELATED STORIES

Share it