Sub Lead

ബില്ലുകളും ഗവര്‍ണറും: ഭരണഘടനാ ബെഞ്ച് ഇന്ന് നിലപാട് അറിയിക്കും

ബില്ലുകളും ഗവര്‍ണറും: ഭരണഘടനാ ബെഞ്ച് ഇന്ന് നിലപാട് അറിയിക്കും
X

ന്യൂഡല്‍ഹി: ബില്ലുകളില്‍ തീരുമാനമെടുക്കുന്നതില്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ച സുപ്രിംകോടതി വിധിയുമായി ബന്ധപ്പെട്ട രാഷ്ട്രപതിയുടെ റഫറന്‍സില്‍ ഭരണഘടനാ ബെഞ്ച് ഇന്ന് അഭിപ്രായം പറയും. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് വിധിയില്‍ വ്യക്തത നല്‍കുക. 14 വിഷയങ്ങളിലാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു വ്യക്തത തേടിയിരിക്കുന്നത്. ഭരണഘടനയുടെ 200, 201 അനുച്ഛേദങ്ങള്‍ പ്രകാരമുള്ള വിഷയങ്ങളിലാണ് രാഷ്ട്രപതി വ്യക്തത തേടിയിരുന്നത്. രാഷ്ട്രപതിയുടെ റഫറന്‍സ് മടക്കണമെന്ന് കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ സുപ്രിംകോടതിയോട് ആവശ്യപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it