- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മസ്‌കിനെതിരെ ബില്‍ഗേറ്റ്‌സ്; ഏറ്റവും വലിയ ധനികന്‍ ദരിദ്രരായ കുട്ടികളെ കൊല്ലുന്നതില്‍ പങ്കാളിയാവുന്നു

ന്യൂയോര്‍ക്ക്: ട്രംപ് ഭരണകൂടത്തിന് കീഴില്‍ വിദേശ സഹായങ്ങള്‍ വെട്ടിക്കുറച്ചുകൊണ്ട് സര്‍ക്കാര്‍ എഫിഷ്യന്‍സി വകുപ്പ് മേധാവി ഇലോണ്‍ മസ്‌ക് ഏറ്റവും ദരിദ്രമായ രാജ്യങ്ങളിലെ കുട്ടികളെ കൊല്ലുകയാണെന്ന ആരോപണവുമായി മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. 'ലോകത്തിലെ ഏറ്റവും ധനികനായ മനുഷ്യന്‍ ലോകത്തിലെ ഏറ്റവും ദരിദ്രരായ കുട്ടികളെ കൊല്ലുന്നതിന്റെ ചിത്രം മനോഹരമല്ല' എന്ന് ബില്‍ ഗേറ്റ്സ് പറഞ്ഞു.
ദരിദ്ര രാജ്യങ്ങളിലെ അഞ്ചാംപനി, എച്ച്ഐവി, പോളിയോ തുടങ്ങിയ രോഗങ്ങള്‍ക്കെതിരെ പോരാടുന്നതിനുള്ള വര്‍ഷങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മസ്‌കിന്റെ നീക്കം മന്ദഗതിയിലാക്കിയിട്ടുണ്ടെന്നും ഗേറ്റ്സ് വിശ്വസിക്കുന്നു.
ഗേറ്റ്സിന്റെ പ്രസ്താവനയ്ക്കെതിരെ വൈറ്റ് ഹൗസും രംഗത്തുവന്നു. ഭരണകൂടത്തില്‍ മസ്‌കിന്റെ ഇടപെടലിനെ പിന്തുണച്ചുകൊണ്ടാണ് വൈറ്റ് ഹൗസ് വ്യാഴാഴ്ച പ്രസ്താവന പുറത്തിറക്കിയത്. ധൂര്‍ത്ത്, തട്ടിപ്പ് , ദുരുപയോഗം എന്നിവ ഇല്ലാതാക്കുന്നതിന് പ്രസിഡന്റ് ട്രംപിന്റെ ദൗത്യം നിറവേറ്റുന്നതിനായി പ്രവര്‍ത്തിക്കുന്ന ദേശസ്നേഹിയാണ് ഇലോണ്‍ മസ്‌ക് എന്ന് വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു.
ആഗോള ഭരണകൂടങ്ങള്‍ നടത്തുന്ന വലിയ ധനസഹായങ്ങള്‍ വെട്ടിക്കുറയ്ക്കുന്നത് മരണ നിരക്ക് കുറയ്ക്കുന്നതിന് വേണ്ടി പതിറ്റാണ്ടുകളായി കൈവരിച്ച പുരോഗതി ഇല്ലാതാക്കുമെന്നും അടുത്ത നാല് മുതല്‍ ആറ് വര്‍ഷത്തിനുള്ളില്‍ അതിന്റെ ആഘാതം അനുഭവപ്പെടുമെന്നും ബില്‍ ഗേറ്റ്സ് മുന്നറിയിപ്പ് നല്‍കി. ആദ്യമായി മരണ സംഖ്യ ഉയരുമെന്നും വിഭവങ്ങള്‍ കാരണം ദശലക്ഷക്കണക്കിന് മരണങ്ങള്‍ സംഭവിക്കുമെന്നും ഗേറ്റ്സ് പറയുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















