ബിഹാര്‍ ഉപതിരഞ്ഞെടുപ്പ്: നിലം തൊടാതെ കോണ്‍ഗ്രസ്, നോട്ടക്കും പിന്നില്‍
ആര്‍ജെഡി സ്ഥാനാര്‍ത്ഥി അമര്‍ കുമാര്‍ പാസ്വാന്‍ വന്‍ ഭൂരിപക്ഷത്തില്‍ ബിജെപി സ്ഥാനാര്‍ഥി ബേബി കുമാരിയെ തോല്‍പ്പിപ്പോള്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടി നേരിട്ടു. അസദുദ്ദീന്‍ ഉവൈസിയുടെ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീനും പ്രതീക്ഷിച്ച നേട്ടമുണ്ടായില്ല.

പട്‌ന: ബിഹാര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ് പാര്‍ട്ടി. ബിഹാറിലെ ബൊച്ചഹാന്‍ മണ്ഡലത്തില്‍ നോട്ടക്കും പിന്നിലാണ് കോണ്‍ഗ്രസിന് കിട്ടിയ വോട്ടുകള്‍. കോണ്‍ഗ്രസടക്കം 10 പാര്‍ട്ടികള്‍ നോട്ടക്ക് പിന്നിലായി.
ആര്‍ജെഡി സ്ഥാനാര്‍ത്ഥി അമര്‍ കുമാര്‍ പാസ്വാന്‍ വന്‍ ഭൂരിപക്ഷത്തില്‍ ബിജെപി സ്ഥാനാര്‍ഥി ബേബി കുമാരിയെ തോല്‍പ്പിപ്പോള്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടി നേരിട്ടു. അസദുദ്ദീന്‍ ഉവൈസിയുടെ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീനും പ്രതീക്ഷിച്ച നേട്ടമുണ്ടായില്ല.
1.74 ശതമാനം വോട്ടുമായി നോട്ട നാലാം സ്ഥാനത്തു വന്നപ്പോള്‍ കോണ്‍ഗ്രസ്, മജ്‌ലിസ്, യുവ കാന്ത്രികാരി പാര്‍ട്ടി, സമതാ പാര്‍ട്ടി, ബജ്ജികാഞ്ചല്‍ വികാസ് പാര്‍ട്ടി, രാഷ്ട്രീയ ജനസംഭാവനാ പാര്‍ട്ടി എന്നിവയുടെ സ്ഥാനാര്‍ത്ഥിള്‍ നോട്ടക്ക് പിന്നിലായി. സ്വതന്ത്രരും നോട്ടക്ക് പിന്നില്‍പോയി. വികാസ്ശീല്‍ ഇന്‍സാഫ് പാര്‍ട്ടി (വിഐപി) നേതാവായിരുന്ന മുസഫര്‍ പാസ്വാന്റെ മരണത്തെ തുടര്‍ന്നാണ് ബൊച്ചാഹന്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. 2020ലെ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡിയുടെ രാമൈ റാമിനെ തോല്‍പ്പിച്ചാണ് മുസാഫിര്‍ പാസ്വാന്‍ നിയമസഭയിലെത്തിയത്.
മുസാഫിര്‍ പാസ്വാന്റെ മകനായിരുന്നു ആര്‍ജെഡി സ്ഥാനാര്‍ഥി. വിഐപി പാര്‍ട്ടിയുമായി പിണങ്ങിയ പാസ്വാന്റെ മകന്‍ അമര്‍ കുമാര്‍ ആര്‍ജെഡിയില്‍ ചേരുകയായിരുന്നു. 2020ല്‍ ആര്‍ജെഡി ടിക്കറ്റില്‍ മത്സരിച്ചു തോറ്റ രാമൈ റാമിന്റെ മകള്‍ ഗീതാ കുമാരിയാണ് ഇത്തവണ വിഐപിക്കു വേണ്ടി മത്സരത്തിനിറങ്ങിയത്. ആര്‍ജെഡി സഖ്യത്തില്‍ നിന്ന് വേര്‍പെട്ട കോണ്‍ഗ്രസ് ഇത്തവണ ഇത്തവണ സ്ഥാനാര്‍ത്ഥിയായി തരുണ്‍ ചൗധരിയെ ആണ് മല്‍സരിപ്പിച്ചത്.
ജയിക്കാമെന്ന പ്രതീക്ഷയില്‍ ബിജെപി എല്‍ജെപിയില്‍ നിന്ന് സീറ്റ് ഏറ്റെടുത്ത് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ബേബി കുമാരിയെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. എന്നാല്‍ 36000 വോട്ടുകള്‍ക്ക് അമര്‍ കുമാര്‍ ജയിച്ചു. ബേബി കുമാരിയാണ് രണ്ടാം സ്ഥാനത്ത്. 2966 വോട്ടുകള്‍ (1.74 ശതമാനം) നേടി 'നോട്ട' നാലാം സ്ഥാനത്തെത്തി. കോണ്‍ഗ്രസിന് വെറും 1336 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
RELATED STORIES
പശുവിനെ മേയ്ക്കുന്നതിനിടെ കാട്ടാന ആക്രമണം; കര്ഷകന് മരിച്ചു
23 Sep 2023 5:13 PM GMTതിരുവനന്തപുരത്ത് സ്ഥാനാര്ത്ഥിത്വം പ്രഖ്യാപിച്ച് ശശി തരൂര്
23 Sep 2023 2:37 PM GMTസിഖ് ഫോര് ജസ്റ്റിസ് തലവനെതിരെ നടപടിയുമായി എന്ഐഎ
23 Sep 2023 12:20 PM GMTനൂഹ് ദുരിത ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ധന സഹായവുമായി...
23 Sep 2023 12:08 PM GMTമന്ത്രി വീണാ ജോര്ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMT