Sub Lead

ബീഹാറില്‍ മഹാസഖ്യത്തില്‍ സീറ്റ് ധാരണ; ആര്‍ജെഡിയ്ക്ക് 20, കോണ്‍ഗ്രസിന് ഒമ്പത് സീറ്റുകള്‍

40 സീറ്റുകളില്‍ 20 സീറ്റുകളില്‍ ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദള്‍ മല്‍സരിക്കും. കോണ്‍ഗ്രസിന് ഒമ്പതും ആര്‍എസ്എല്‍പി അഞ്ചും ജിതന്‍ റാം മാഞ്ചിയുടെ പാര്‍ട്ടി മൂന്നിടങ്ങളിലും മല്‍സരിക്കും.

ബീഹാറില്‍ മഹാസഖ്യത്തില്‍ സീറ്റ് ധാരണ;  ആര്‍ജെഡിയ്ക്ക് 20, കോണ്‍ഗ്രസിന് ഒമ്പത് സീറ്റുകള്‍
X

ന്യൂഡല്‍ഹി: ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ബീഹാറില്‍ മഹാസഖ്യത്തില്‍ സീറ്റ് ധാരണ. സംസ്ഥാനത്തെ ആകെയുള്ള 40 സീറ്റുകളില്‍ 20 സീറ്റുകളില്‍ ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദള്‍ മല്‍സരിക്കും. കോണ്‍ഗ്രസിന് ഒമ്പതും ആര്‍എസ്എല്‍പി അഞ്ചും ജിതന്‍ റാം മാഞ്ചിയുടെ പാര്‍ട്ടി മൂന്നിടങ്ങളിലും മല്‍സരിക്കും.

വികഷീല്‍ ഇന്‍സാഫ് പാര്‍ട്ടിക്ക് മൂന്ന് സീറ്റും സിപിഐയ്ക്ക് ഒരു സീറ്റും നല്‍കിയിട്ടുണ്ട്. ആര്‍ജെഡിയുടെ സീറ്റുകളില്‍ നിന്നാണ് വികഷീല്‍ ഇന്‍സാഫ് പാര്‍ട്ടിയ്ക്കും സിപിഐയ്ക്കും സീറ്റ് നല്‍കിയത്. ശരദ് യാദവ് ആര്‍ജെഡി ചിഹ്നത്തില്‍ മത്സരിക്കും. തിരഞ്ഞെടുപ്പിന് ശേഷം ശരദ് യാദവിന്റെ ലോക്താന്ത്രിക് ജനതാദള്‍ ലാലു പ്രസാദ് യാദവിന്റെ പാര്‍ട്ടിയുമായി ലയിക്കാനും തീരുമാനമായിട്ടുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ഒഴിവു വരുന്ന ആദ്യ ലോക്‌സഭാ സീറ്റ് കോണ്‍ഗ്രസിന് നല്‍കും. കോണ്‍ഗ്രസ് 11 സീറ്റുകളിലാണ് അവകാശവാദമുന്നയിച്ചത്. എന്നാല്‍ ഒമ്പതു ലോക്‌സഭാ സീറ്റും സംസ്ഥാനത്ത് ആദ്യം ഒഴിവുവരുന്ന രാജ്യസഭാ സീറ്റും നല്‍കാമെന്ന് ആര്‍ജെഡി അറിയിക്കുകയായിരുന്നു. 11 സീറ്റുകളെച്ചൊല്ലിയുള്ള ചര്‍ച്ചകളെ തുടര്‍ന്നാണ് മഹാസഖ്യത്തിന്റെ സീറ്റ് ധാരണ വൈകിയത്. എന്‍ഡിഎ സഖ്യം നേരത്തെ സീറ്റ് ധാരണ പ്രഖ്യാപിച്ചിരുന്നു. എന്‍ഡിഎയില്‍ ജനതാദള്‍ യുനൈറ്റഡും ബിജെപിയും 17 സീറ്റുകളില്‍ വീതം മല്‍സരിക്കും. ലോക്ജനശക്തി പാര്‍ട്ടിക്ക് ആറ് സീറ്റും നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it