Sub Lead

ബിഹാറില്‍ എംഎല്‍എയുടെ വീട്ടില്‍നിന്ന് എ കെ 47 തോക്ക് പിടിച്ചെടുത്തു

എംഎല്‍എ ആനന്ദ് സിങിന്റെ പട്‌നയ്ക്ക് സമീപമുള്ള ഗ്രാമത്തിലെ വീട്ടില്‍ നിന്നാണ് തോക്ക് പിടികൂടിയത്. നേരത്തെ ഗുണ്ടാ തലവനായിരുന്ന ഇയാള്‍ മൊകാമ മണ്ഡലില്‍ നിന്നുള്ള എംഎല്‍എയാണ്.

ബിഹാറില്‍ എംഎല്‍എയുടെ വീട്ടില്‍നിന്ന് എ കെ 47 തോക്ക് പിടിച്ചെടുത്തു
X

പട്‌ന: ബിഹാറില്‍ എംഎല്‍എയുടെ വീട്ടില്‍നിന്ന് എ കെ 47 തോക്ക് പോലിസ് പിടിച്ചെടുത്തു. എംഎല്‍എ ആനന്ദ് സിങിന്റെ പട്‌നയ്ക്ക് സമീപമുള്ള ഗ്രാമത്തിലെ വീട്ടില്‍ നിന്നാണ് തോക്ക് പിടികൂടിയത്. നേരത്തെ ഗുണ്ടാ തലവനായിരുന്ന ഇയാള്‍ മൊകാമ മണ്ഡലില്‍ നിന്നുള്ള എംഎല്‍എയാണ്.

തന്റെ ഭാര്യ ജെഡിയു നേതാവിനെതിരേ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചതിന്റെ പകവീട്ടലാണിതെന്ന് സംഭവം നിഷേധിച്ച ആനന്ദ് സിങ് ആരോപിച്ചു. പോലിസുകാര്‍ നോട്ടീസ് ഒന്നും തരാതെ തന്റെ വീട് തകര്‍ക്കുകയായിരുന്നെന്ന് ആനന്ദ് സിങ് മാധ്യമങ്ങളോട് പറഞ്ഞു.

മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് വീട് തുറന്നത്. റെയ്ഡ് പൂര്‍ണമായ വീഡിയോയില്‍ ചിത്രീകരിച്ചു. എ കെ 47 തോക്കും സംശയാസ്പദമായ സാഹചര്യത്തിലുള്ള മറ്റ് വസ്തുക്കളും കണ്ടതിനെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡിനെ അറിയിച്ചതായും മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.2005ല്‍ ജെഡിയു ടിക്കറ്റിലാണ് ആനന്ദ് സിങ് നിയമസഭയിലേക്ക് എത്തിയത്. എന്നാല്‍ 2015ല്‍ ജെഡിയു -ആര്‍ജെഡി സഖ്യം വന്നതോടെ ക്രിമിനല്‍ പശ്ചാത്തലം പരിഗണിച്ച് പാര്‍ട്ടി ആനന്ദ് സിങിന് സീറ്റ് നിഷേധിച്ചു. എന്നാല്‍ മൊകാമയില്‍ നിന്ന് തന്നെ ആനന്ദ് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു. 2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആനന്ദ് സിങിന്റെ ഭാര്യ നീലം സിങ് ജെഡിയു സ്ഥാനാര്‍ഥി ലാലന്‍ സിങിനെതിരെ മത്സരിച്ചിരുന്നു.

Next Story

RELATED STORIES

Share it