Sub Lead

അധികാരത്തിലെത്തിയാല്‍ ആദ്യ ദിനം തന്നെ ട്രംപിന്റെ 'മുസ്‌ലിം വിലക്ക്' റദ്ദാക്കും; മതത്തിന്റെ പേരിലുള്ള വിവേചനം ശരിയല്ലെന്നും ജോ ബൈഡന്‍

മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് പ്രവേശനം നിഷേധിച്ച് കൊണ്ടുള്ള ഉത്തരവിനെതിരേയാണ് ബൈഡന്റെ നീക്കം.

അധികാരത്തിലെത്തിയാല്‍ ആദ്യ ദിനം തന്നെ ട്രംപിന്റെ മുസ്‌ലിം വിലക്ക് റദ്ദാക്കും; മതത്തിന്റെ പേരിലുള്ള വിവേചനം ശരിയല്ലെന്നും ജോ ബൈഡന്‍
X

വാഷിങ്ടണ്‍: അധികാരത്തിലെത്തിയാല്‍ ആദ്യ ദിനം തന്നെ മുസ്‌ലിംകള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഡോണള്‍ഡ് ട്രംപിന്റെ വിവാദ ഉത്തരവ് റദ്ദാക്കുമെന്ന പ്രഖ്യാപനവുമായി ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍.

മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് പ്രവേശനം നിഷേധിച്ച് കൊണ്ടുള്ള ഉത്തരവിനെതിരേയാണ് ബൈഡന്റെ നീക്കം. അമേരിക്കയിലെ സ്‌കൂളുകളില്‍ ഇസ്‌ലാമിക വിശ്വാസത്തെക്കുറിച്ച് കൂടുതല്‍ പഠിപ്പിക്കേണ്ടതുണ്ടെന്നും ബൈഡന്‍ പറഞ്ഞു.

വിശ്വസിക്കുന്ന മതത്തിന്റെ പേരിലും പിന്തുടരുന്ന ആചാരങ്ങളുടെ പേരിലും മാറ്റി നിര്‍ത്തപ്പെടുന്നത് ശരിയെല്ലെന്നും അധികാരത്തിലെത്തിയാല്‍ ആദ്യ ദിനം തന്നെ വിവാദ ഉത്തരവ് റദ്ദാക്കുമെന്നുമായിരുന്നു ബൈഡന്‍ ട്വീറ്റ്.

'ഇന്ന്, സഭ നോണ്‍ ബാന്‍ ആക്ട് പാസാക്കി, കാരണം അവര്‍ പിന്തുടരുന്ന വിശ്വാസത്തെ അടിസ്ഥാനമാക്കി ആരും വേര്‍തിരിക്കപ്പെടുകയോ ഒറ്റപ്പെടുകയോ ചെയ്യരുത്. പ്രസിഡന്റ് ട്രംപിന്റെ മുസ്‌ലിം നിരോധനം ഞാന്‍ ആദ്യ ദിവസം അവസാനിപ്പിച്ച് ഈ ബില്ലില്‍ ഒപ്പിട്ട് നിയമമാക്കും' എന്നാണ് ബൈഡന്റെ ട്വീറ്റ്.

Today, the House passed the #NoBanAct because no one should be discriminated against or singled out based on the faith they practice. I will end President Trump's Muslim Ban on day one and sign this bill into law.


Next Story

RELATED STORIES

Share it