Sub Lead

ഭീമ കൊറേഗാവ് കേസ്: പ്രഫ. ഹാനി ബാബുവിന് ജാമ്യം

ഭീമ കൊറേഗാവ് കേസ്: പ്രഫ. ഹാനി ബാബുവിന് ജാമ്യം
X

മുംബൈ: ഭീമ കൊറേഗാവ് കേസില്‍ ആരോപണ വിധേയനായ പ്രഫ. ഹാനി ബാബുവിന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. 2020 ജൂലൈയില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തത് മുതല്‍ അദ്ദേഹം ജയിലിലായിരുന്നു.മാവോവാദികളുമായി ബന്ധമുണ്ടെന്ന ആരോപണമാണ് എന്‍ഐഎ അദ്ദേഹത്തിനെതിരെ ഉന്നയിച്ചത്. നേരത്തെ ഹാനി ബാബു സുപ്രിംകോടതിയില്‍ നല്‍കിയ ജാമ്യഹരജി പിന്‍വലിച്ചിരുന്നു. ബോംബെ ഹൈക്കോടതിയില്‍ ഹരജി നല്‍കൂയെന്ന സുപ്രിംകോടതി നിര്‍ദേശപ്രകാരമായിരുന്നു നടപടി. കേസിലെ മറ്റ് എട്ട് ആരോപണ വിധേയര്‍ക്ക് ജാമ്യം കിട്ടിയതോടെയാണ് ഹാനി ബാബു ഹൈക്കോടതിയില്‍ ജാമ്യ ഹരജി നല്‍കിയത്. കേസില്‍ വിചാരണ പോലും തുടങ്ങിയിട്ടില്ലെന്നും താന്‍ അഞ്ചു വര്‍ഷവും രണ്ടുമാസവുമായി ജയിലിലാണെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍, കേസിലെ മറ്റു പ്രതികളായ റോണാ വില്‍സന്‍, സുധീര്‍ ധവാലെ എന്നിവര്‍ കിടന്ന അത്രയും കാലം ഹാനി ബാബു ജയിലില്‍ കിടന്നിട്ടില്ലെന്നും ജാമ്യം അനുവദിക്കരുതെന്നും എന്‍ഐഎ വാദിച്ചു. പക്ഷേ, ഈ വാദം തള്ളിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

Next Story

RELATED STORIES

Share it