Sub Lead

ഭാരത് ബന്ദ്: ചന്ദ്രശേഖര്‍ ആസാദ് വീട്ടുതടങ്കലില്‍; ഇടത് നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

ഭാരത് ബന്ദ്: ചന്ദ്രശേഖര്‍ ആസാദ് വീട്ടുതടങ്കലില്‍; ഇടത് നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍
X

ലക്‌നോ: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ യുപി പോലിസ് വീട്ടുതടങ്കലാക്കി. യുപിയിലെ വസതിയില്‍ നിന്നുമാണ് ചന്ദ്രശേഖര്‍ ആസാദിനെ കസ്റ്റഡിയില്‍ എടുത്തത്. ആസാദ് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രാവിലെ കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ പോകവെയായിരുന്നു നടപടി.

അതേസമയം ഇടത് നേതാക്കളെ യല്‍ഹി പോലിസ് കസ്റ്റഡിയില്‍ എടുത്തു. സിപിഎമ്മിന്റെ രാജ്യസഭാ എംപിയായ കെകെ രാഗേഷ്, പി കൃഷ്ണ പ്രസാദ് എന്നിവരാണ് കസ്റ്റഡിയിലായിരിക്കുന്നത്. ബിലാസ് പൂരില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. രാജസ്ഥാനിലെ സിപിഎം നേതാവ് അമ്രറാം, മറിയം ധാവ്ലെ എന്നിവരും അറസ്റ്റിലായിരിക്കുകയാണ്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ അരുണ്‍ മേത്ത ഗുജറാത്തില്‍ വെച്ച് അറസ്റ്റിലായി. സുഭാഷിണി അലിയുടെ വീട് പോലിസ് വളഞ്ഞു. താന്‍ വീട്ടുതടങ്കലില്‍ ആണെന്ന് സുഭാഷിണി അലി വ്യക്തമാക്കി.

'ഇന്ത്യ വീണ്ടും അടിയന്തിരാവസ്ഥയിലേക്ക് പോവുകയാണ്. ഇന്ന് നമ്മുടെ അന്നദാതാക്കളായ കര്‍ഷകര്‍ക്ക് നമ്മളെ ആവശ്യമുണ്ട്. എന്നാല്‍ യോഗി സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള പോലിസ് എന്ന് രാവിലെ മുതല്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.' ചന്ദ്രശേഖര്‍ ആസാദ് ട്വിറ്ററില്‍ പറഞ്ഞു. കാര്‍ഷിക ബില്ലിനെതിരെ രാജ്യത്ത് ഭാരത് ബന്ദ് പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ആസാദ് അടക്കമുള്ള പ്രമുഖ നേതാക്കന്മാര്‍ക്കെതിരെ നടപടിയെടുക്കുന്നത്




Next Story

RELATED STORIES

Share it