Sub Lead

ആള്‍ ദൈവത്തെ ആത്മഹത്യയിലേക്ക് നയിച്ചത് മോഡലായ 25കാരിയെന്ന് പോലിസ്

കടുത്ത വിഷാദ രോഗമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന നിഗമനങ്ങള്‍ക്കിടെയാണ് മരണത്തിനു പിന്നിലെ യഥാര്‍ത്ഥ കാരണം പോലിസ് കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 12 നാണ് ബയ്യൂ മഹാരാജിനെ ഇന്‍ഡോറിലെ വസതിയില്‍ സ്വയം നിറയൊഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആള്‍ ദൈവത്തെ ആത്മഹത്യയിലേക്ക്  നയിച്ചത് മോഡലായ 25കാരിയെന്ന് പോലിസ്
X

ഭോപ്പാല്‍: സ്വയം പ്രഖ്യാപിത ആള്‍ദൈവം ബയ്യൂ മഹാരാജ് ആത്മഹത്യയ്ക്കു പിന്നില്‍ ഇദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകും മോഡലുമായ യുവതിയാണെന്ന് പോലിസ്.കടുത്ത വിഷാദ രോഗമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന നിഗമനങ്ങള്‍ക്കിടെയാണ് മരണത്തിനു പിന്നിലെ യഥാര്‍ത്ഥ കാരണം പോലിസ് കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 12 നാണ് ബയ്യൂ മഹാരാജിനെ ഇന്‍ഡോറിലെ വസതിയില്‍ സ്വയം നിറയൊഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കിടയില്‍ വന്‍ സ്വാധീനമുള്ള ബയ്യുവിന്റെ ആത്മഹത്യ സംസ്ഥാനത്ത് വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. തുടര്‍ന്നു നടന്ന അന്വേഷത്തില്‍ ആത്മഹത്യയ്ക്കു പിന്നില്‍ മോഡലാണെന്നു കണ്ടെത്തിയതോടെ 25കാരിയായ പാലക് പുരാണിക്കിനെ പോലിസ് അറസ്റ്റ് ചെയ്തു. ബയ്യുവിന്റെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്നു പാലക്. തന്നെ വിവാഹം ചെയ്യാന്‍ പാലക് ബയ്യുവിന്റെ മേല്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇരുവരും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നു.


എന്നാല്‍ ബയ്യു ഇതിന് വിസമ്മതിച്ചതോടെ മാനഭംഗപ്പെടുത്തിയെന്ന് കാണിച്ച് പോലിസില്‍ പരാതിപ്പെടുമെന്ന് പാലക് ഭീഷണിപ്പെടുത്തി. കൂടാതെ, മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കാനെന്ന പേരില്‍ ബയ്യുവിന് വീര്യം കൂടിയ മരുന്നുകള്‍ നല്‍കുകയും ചെയ്തു.ഇതോടെ മാനസിക സംഘര്‍ഷം താങ്ങാനാവാതെ ബയ്യു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഇരുവരും തമ്മില്‍ നടത്തിയ സ്വകാര്യ സംഭാഷണങ്ങളും ഫോണ്‍ കോളുകളും പോലിസ് ശേഖരിച്ചിട്ടുണ്ട്. യുവാവായിരിക്കെ പരസ്യചിത്രങ്ങളിലെ മോഡലായിരുന്ന മഹാരാജ് പിന്നീട് ആത്മീയ ജീവിതം തിരഞ്ഞെടുക്കുകയായിരുന്നു.

Next Story

RELATED STORIES

Share it