Sub Lead

'ഗാന്ധിയും ഗാന്ധി ഘാതകനും ഒരേ പോസ്റ്ററില്‍'; ഗോഡ്‌സെയെ സ്വാതന്ത്ര്യ സമര നായകനാക്കി ഹിന്ദുത്വ സംഘടന

ഗാന്ധിയും ഗാന്ധി ഘാതകനും ഒരേ പോസ്റ്ററില്‍; ഗോഡ്‌സെയെ സ്വാതന്ത്ര്യ സമര നായകനാക്കി ഹിന്ദുത്വ സംഘടന
X

ബംഗളൂരു: മഹാത്മാ ഗാന്ധിയേയും ഗാന്ധി ഘാതകന്‍ നാഥുറാം ഗോഡ്‌സെയേയും ഒരേ പോസ്റ്ററില്‍ ഉള്‍പ്പെടുത്തി കര്‍ണാടകയിലെ ഹിന്ദുത്വ സംഘടന. ഭഗത് സിംഗ് യൂത്ത് അസോസിയേഷന്‍ തുംകൂര്‍ ജില്ലാ കമ്മിറ്റിയാണ് മധുഗിരിയില്‍ ഫ്‌ളെക്‌സ് സ്ഥാപിച്ചത്. ഗാന്ധി ഘാതകന്‍ ഗോഡ്‌സെയെ സ്വാതന്ത്ര്യ സമര നായകനാക്കിയാണ് ഹിന്ദുത്വര്‍ വിശേഷിപ്പിച്ചിട്ടുള്ളത്.

ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞ് ജയില്‍ മോചിതനായ ഹിന്ദുത്വ നേതാവ് സവര്‍ക്കറെ സ്വാതന്ത്ര്യ സമര നായകനാക്കി ഉയര്‍ത്തിക്കാട്ടിയത് നേരത്തെ വിവാദമായിരുന്നു. സ്വാതന്ത്ര്യ സമരത്തില്‍ നിന്ന് വിട്ടു നിന്ന ചരിത്രമുള്ള സംഘപരിവാരം ഇപ്പോള്‍ ഹിന്ദുത്വ നേതാക്കളെ സ്വാതന്ത്ര്യ സമര നായകരാക്കി ഉയര്‍ത്തിക്കാട്ടാനുള്ള തീവ്ര ശ്രമത്തിലാണ്. കഴിഞ്ഞ ദിവസം ഹിന്ദു മഹാസഭ ഉത്തര്‍പ്രദേശില്‍ നടത്തിയ സ്വാതന്ത്ര്യ ദിന റാലിയിലും ഗോഡ്‌സെയുടെ ചിത്രം ഉള്‍പ്പെടുത്തിയിരുന്നു.

Next Story

RELATED STORIES

Share it