'ഗൂഗ്ള്‍ മാപ്പില്‍ ഗ്യാന്‍വാപി മോസ്‌ക് 'ടെമ്പിള്‍' ആക്കണം'; പൂര്‍വ വിദ്യാര്‍ഥികളോട് ബംഗളൂരുവിലെ സ്‌കൂള്‍
ബംഗളൂരുവിലെ പ്രശസ്തമായ ന്യൂ ഹൊറൈസണ്‍ പബ്ലിക് സ്‌കൂള്‍ ആണ് അതിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസ് ഇമെയില്‍ അയച്ചത്.

ബംഗളൂരു: ഗൂഗ്ള്‍ മാപ്പില്‍ കയറി ഗ്യാന്‍വാപി പള്ളിയുടെ പേര് 'ഗ്യാന്‍വാപി ടെംപിള്‍' ആക്കി മാറ്റാന്‍ ആവശ്യപ്പെട്ട് തങ്ങളുടെ മുഴുവന്‍ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്കും ഇമെയില്‍ സന്ദേശമയച്ച് സ്വകാര്യ സ്‌കൂള്‍. ബംഗളൂരുവിലെ പ്രശസ്തമായ ന്യൂ ഹൊറൈസണ്‍ പബ്ലിക് സ്‌കൂള്‍ ആണ് അതിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസ് ഇമെയില്‍ അയച്ചത്. ദ ക്വിന്റ് മെയിലിന്റെ പകര്‍പ്പ് പുറത്തുവിട്ടിട്ടുണ്ട്.
'നിങ്ങളോട് ഇത് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുകയും ഗൂഗ്ള്‍ ഇത് മാറ്റുന്നത് വരെ തങ്ങളുടെ ഹിന്ദു സഹോദരീസഹോദരന്മാരോട് ഇത് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു' -ഈ മെയില്‍ ആവശ്യപ്പെടുന്നു.
നിനക്ക് തടി അത്ര ബോറൊന്നുമില്ല
'ഗ്യാന്‍വാപി പള്ളിക്ക് പകരം ഗ്യാന്‍വാപി ക്ഷേത്രം' എന്ന തലക്കെട്ടിലുള്ള മെയിലില്‍, ജ്ഞാനവാപി പള്ളിയുടെ പേര് മാറ്റുന്നത് വരെ ഇക്കാര്യം പിന്തുടരാന്‍ പൂര്‍വ വിദ്യാര്‍ഥികളോട് ആവശ്യപ്പെടുന്നുമുണ്ട്. ഉത്തര്‍പ്രദേശിലെ വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയുമായി ബന്ധപ്പെട്ട് ചൂടേറിയ വിവാദങ്ങള്‍ നിലനില്‍ക്കുന്ന സമയത്താണ് ഈ വിവാദ ഇമെയില്‍ സ്‌കൂള്‍ അധികൃതര്‍ അയച്ചത്.
ദ ക്വിന്റിനോട് സംസാരിച്ച സ്‌കൂളിലെ പല പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഇമെയില്‍ ലഭിച്ചതില്‍ ഞെട്ടല്‍ പ്രകടിപ്പിച്ചു, എന്നാല്‍ ഇത് സമീപ വര്‍ഷങ്ങളില്‍ സ്‌കൂള്‍ സ്വീകരിച്ച 'പ്രകടമായ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ നിലപാടിന്' അനുസൃതമാണെന്നും അവര്‍ കുറ്റപ്പെടുത്തി.
ന്യൂ ഹൊറൈസണ്‍ എജ്യുക്കേഷണല്‍ ഗ്രൂപ്പ് നേരത്തെ രാം മന്ദിര്‍ ട്രസ്റ്റിന് സംഭാവന നല്‍കിയിരുന്നു, രാമക്ഷേത്രം തറക്കല്ലിടുന്ന അവസരത്തില്‍ സ്‌കൂളില്‍ ഭൂമി പൂജാ ചടങ്ങ് നടത്തി, കൂടാതെ കാശ്മീര്‍ ഫയല്‍സിന്റെ സ്‌ക്രീനിംഗില്‍ അതിന്റെ ജീവനക്കാരെ നിര്‍ബന്ധമായും പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു.
RELATED STORIES
ഒരു കണ്പീലിയുടെ നീളം, ലോകത്തിലെ ഏറ്റവും വലിയ ബാക്ടീരിയം കണ്ടെത്തി...
27 Jun 2022 7:25 PM GMTക്ഷീരപഥത്തില് ഡോനട്ടിന്റെ ആകൃതിയില് തമോഗര്ത്തം; ആദ്യ ചിത്രങ്ങള്...
13 May 2022 5:05 AM GMTഅമൂല്യമായ 'ഛിന്നഗ്രഹ'ത്തിന്റെ പര്യവേക്ഷണം; ബഹിരാകാശ ദൗത്യത്തിനൊരുങ്ങി...
20 April 2022 3:56 PM GMTമൂന്നുപേരുമായി ഏഴ് മീറ്റര് ആഴത്തില് ഒന്നര മണിക്കൂര്; 'സമുദ്രയാന്'...
27 March 2022 4:18 PM GMTചൊവ്വയില് നിന്ന് ഏഴാമത്തെ പാറക്കഷണം തുരന്നെടുത്ത് നാസയുടെ...
11 March 2022 3:45 PM GMTഹൈപ്പര്ലൂപ്പില് മനുഷ്യസഞ്ചാരമുണ്ടാവില്ല; ചരക്ക് ഗതാഗതത്തില് കമ്പനി...
25 Feb 2022 3:44 PM GMT