Sub Lead

ബെംഗളൂരുവില്‍ ബിഫാം വിദ്യാര്‍ഥിനിയെ യുവാവ് കഴുത്തറുത്ത് കൊന്നു

ബെംഗളൂരുവില്‍ ബിഫാം വിദ്യാര്‍ഥിനിയെ യുവാവ് കഴുത്തറുത്ത് കൊന്നു
X

ബെംഗളൂരു: ബെംഗളൂരുവില്‍ വിദ്യാര്‍ഥിനിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. പ്രണയനൈരാശ്യത്തെ തുടര്‍ന്ന് യുവാവ് പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലിസ്. ബിഫാം വിദ്യാര്‍ഥിനിയായ യാമിനി പ്രിയ ആണ് കൊല്ലപ്പെട്ടത്. ബെംഗളൂരു മന്ത്രി മാളിന് പിന്നിലായി റെയില്‍വെ ട്രാക്കിന് സമീപത്തെ റോഡിലാണ് കൊലപാതകം നടന്നത്. വ്യാഴാഴ്ച രാവിലെ ഏഴിന് പരീക്ഷക്കായാണ് പ്രിയ വീട്ടില്‍ നിന്ന് പോയത്. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെ വിഗ്‌നേഷ് പ്രിയയെ ബൈക്കില്‍ പിന്തുടരുകയായിരുന്നു.

വിദ്യാര്‍ഥിനിയുടെ കണ്ണില്‍ മുളക് പൊടി വിതറിയ ശേഷമാണ് ആക്രമണം നടത്തിയത്. കത്തി പലതവണ കഴുത്തില്‍ കുത്തിയിറക്കുകയായിരുന്നു.കൊല നടത്തിയശേഷം പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. വര്‍ഷങ്ങളായി യാമിനിയെ പ്രതി പ്രണയിച്ചിരുന്നുവെന്നും നിര്‍ബന്ധിച്ച് ഒരിക്കല്‍ താലികെട്ടിയിരുന്നുവെന്നും പോലിസ് പറഞ്ഞു. എന്നാല്‍ വിഗ്നേഷിന്റെ മോശം സ്വഭാവത്തെ തുടര്‍ന്ന് താലിമാല പെണ്‍കുട്ടി വലിച്ചുപൊട്ടിച്ചിരുന്നു. ഇതേ തുടര്‍ന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതിയായ വിഗ്‌നേഷിനായി പോലിസ് അന്വേഷണം ആരംഭിച്ചു.



Next Story

RELATED STORIES

Share it