Latest News

സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ക്ക് തുടക്കം; പത്താം ക്ലാസില്‍ രണ്ടു വാര്‍ഷിക പരീക്ഷ സംവിധാനം പ്രാബല്യത്തില്‍

സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ക്ക് തുടക്കം; പത്താം ക്ലാസില്‍ രണ്ടു വാര്‍ഷിക പരീക്ഷ സംവിധാനം പ്രാബല്യത്തില്‍
X

തിരുവനന്തപുരം: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമായി. വിദ്യാര്‍ഥികള്‍ രാവിലെ 10 മണിക്കകം പരീക്ഷാകേന്ദ്രങ്ങളില്‍ ഹാജരാകണമെന്ന് ബോര്‍ഡ് നിര്‍ദേശിച്ചു. പരീക്ഷ 10.30ന് ആരംഭിക്കും. പരീക്ഷകള്‍ ജൂലൈ 15 വരെ നീളും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. ഇത്തവണ നിരവധി മാറ്റങ്ങളോടെയാണ് പരീക്ഷകള്‍ നടത്തുന്നത്. പത്താം ക്ലാസില്‍ രണ്ടു വാര്‍ഷിക പരീക്ഷകള്‍ എന്ന പുതിയ സംവിധാനം ഈ വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരുന്നു. പരിഷ്‌കാരത്തെക്കുറിച്ച് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ഭാഗത്ത് നിന്ന് വ്യാപക സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. പത്താം ക്ലാസിലെ ആദ്യ പരീക്ഷയില്‍ മൂന്നു അല്ലെങ്കില്‍ അതിലധികം വിഷയങ്ങള്‍ എഴുതാതിരുന്നവര്‍ക്ക് രണ്ടാം പരീക്ഷയ്ക്ക് അവസരമുണ്ടാകില്ലെന്ന് സിബിഎസ്ഇ വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് അടുത്ത വര്‍ഷത്തെ ആദ്യ പരീക്ഷയിലാണ് വീണ്ടും പങ്കെടുക്കാനാവുക.

ഇന്ന് ആരംഭിച്ച ഒന്നാം പരീക്ഷയുടെ ഫലം ഏപ്രിലിലും രണ്ടാം പരീക്ഷയുടെ ഫലം ജൂണിലുമാണ് പ്രസിദ്ധീകരിക്കുക. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ആദ്യ പരീക്ഷ നിര്‍ബന്ധമാണെന്നും ബോര്‍ഡ് അറിയിച്ചു. ആദ്യ പരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രം, ഗണിതം, സാമൂഹ്യശാസ്ത്രം, ഭാഷാപേപ്പറുകള്‍ എന്നിവയില്‍ ഏതെങ്കിലും മൂന്നു വിഷയങ്ങളില്‍ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി രണ്ടാം പരീക്ഷ എഴുതാം. ആദ്യ പരീക്ഷയില്‍ പരമാവധി രണ്ടു വിഷയങ്ങളില്‍ പരാജയപ്പെട്ടവരെ കംപാര്‍ട്ട്‌മെന്റ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. ഇവര്‍ക്ക് മേയില്‍ പരീക്ഷ എഴുതാനുള്ള അവസരം ലഭിക്കും. കംപാര്‍ട്ട്‌മെന്റ് വിഭാഗത്തിലുള്ളവര്‍ക്ക് പരമാവധി മൂന്ന് അവസരങ്ങള്‍ അനുവദിച്ചിട്ടുണ്ടെന്നും സിബിഎസ്ഇ അറിയിച്ചു.

Next Story

RELATED STORIES

Share it