Sub Lead

ബംഗാളിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അസാധാരണ ഇടപെടൽ; പരസ്യ പ്രചാരണം വെട്ടിക്കുറച്ചു

രാജ്യത്ത് ആദ്യമായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യ പ്രചാരണം വെട്ടിക്കുറയ്ക്കുന്നത്. നാളെ രാത്രി പത്ത് വരെ മാത്രമേ ബംഗാളില്‍ പരസ്യ പ്രചാരണത്തിന് അനുവാദമുള്ളൂ. പരസ്യ പ്രചാരണം വെള്ളിയാഴ്ചയാണ് അവസാനിക്കേണ്ടിയിരുന്നത്.

ബംഗാളിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അസാധാരണ ഇടപെടൽ; പരസ്യ പ്രചാരണം വെട്ടിക്കുറച്ചു
X

ന്യൂഡല്‍ഹി: അക്രമങ്ങൾ വ്യാപകമായതോടെ പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അസാധാരണ നടപടി. നാളെ രാത്രിയോടെ പരസ്യപ്രചാരണം അവസാനിപ്പിക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്. ഇതോടെ അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 19ന് ഒരു ദിവസം മുമ്പെ പരസ്യപ്രചാരണം വെട്ടിക്കുറച്ചാണ് കമ്മീഷന്റെ നടപടി. തൃണമൂല്‍ കോണ്‍ഗ്രസ് – ബിജെപി ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് നടപടി. ഇതോടെ ഏഴാം ഘട്ടത്തില്‍ വിധിയെഴുതാന്‍ പോകുന്ന പശ്ചിമ ബംഗാളിലെ ഒമ്പത് ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള പരസ്യ പ്രചാരണം നാളെ രാത്രിയോടെ അവസാനിപ്പിക്കണം. ആർട്ടിക്കൾ 324 ന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. രാജ്യത്ത് ആദ്യമായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യ പ്രചാരണം വെട്ടിക്കുറയ്ക്കുന്നത്. നാളെ രാത്രി പത്ത് വരെ മാത്രമേ ബംഗാളില്‍ പരസ്യ പ്രചാരണത്തിന് അനുവാദമുള്ളൂ. പരസ്യ പ്രചാരണം വെള്ളിയാഴ്ചയാണ് അവസാനിക്കേണ്ടിയിരുന്നത്. എന്നാല്‍, പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് കമ്മീഷന്‍ പരസ്യ പ്രചാരണത്തിന് നിയന്ത്രണം കൊണ്ടുവന്നത്. വിദ്യാസാഗർ പ്രതിമ തകർക്കപ്പെട്ട സംഭവത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ അപലപിച്ചു.

Next Story

RELATED STORIES

Share it