ബഷീര്‍ വധം: കോടതിവിധി പ്രതിഷേധാര്‍ഹം; പുനപ്പരിശോധന ഹര്‍ജി നല്‍കണമെന്ന് കെയുഡബ്ല്യുജെ
ജില്ലാ കോടതി വിധിക്കെതിരേ ഹൈക്കോടതിയില്‍ പുനപ്പരിശോധനാ ഹര്‍ജി നല്‍കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും ആവശ്യപ്പെട്ടു.

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ മദ്യപിച്ച് വാഹനം ഇടിപ്പിച്ച് ശ്രീറാം വെങ്കിട്ടരാമന്‍ കൊലപ്പെടുത്തിയ കേസില്‍ മനപൂര്‍വ്വമായ നരഹത്യ കുറ്റം ഒഴിവാക്കി അശ്രദ്ധമായ നരഹത്യാ കുറ്റം മാത്രമാക്കിയ തിരുവനന്തപുരം ജില്ലാ കോടതിയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹവും നീതി നിഷേധവുമാണ് കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ).
ജില്ലാ കോടതി വിധിക്കെതിരേ ഹൈക്കോടതിയില്‍ പുനപ്പരിശോധനാ ഹര്‍ജി നല്‍കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും ആവശ്യപ്പെട്ടു.
കെമിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ടില്‍ ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ അളവില്ല എന്നത് മാത്രമാണ് കോടതി പരിഗണിച്ചത്. അപകടം ഉണ്ടായി 18 മണിക്കൂറിന് ശേഷം മാത്രമാണ് രക്ത പരിശോധന നടത്തിയത്. ആശുപത്രിയില്‍ എത്തിയ ശ്രീറാം രക്ത പരിശോധനയ്ക്ക് തയ്യാറായില്ല എന്നതടക്കമുള്ള സാക്ഷി മൊഴികള്‍ പരിഗണിക്കാതെയാണ് കോടതി തീരുമാനം.
ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനുമായി അപകടം നടന്ന അന്നു മുതല്‍ പോലിസും ഐഎഎസ് ലോബിയും നടത്തുന്ന ശ്രമത്തിന്റെ തെളിവുകള്‍ അടക്കം കോടതി പരിഗണിച്ചിട്ടില്ല.ഈ വിഷയങ്ങള്‍ കൂടി ഹൈക്കോടതിയെ ബോധ്യപ്പെടുത്തി മനപ്പൂര്‍വമായ നരഹത്യ കുറ്റം ഉള്‍പ്പെടുത്താനുള്ള ശക്തമായ നടപടിക്ക് പ്രോസിക്യൂഷന്‍ തയ്യാറാകണമെന്ന് കേരള പത്ര പ്രവര്‍ത്തക യൂനിയന്‍ആവശ്യപ്പെട്ടു.
RELATED STORIES
പശുവിനെ മേയ്ക്കുന്നതിനിടെ കാട്ടാന ആക്രമണം; കര്ഷകന് മരിച്ചു
23 Sep 2023 5:13 PM GMTതിരുവനന്തപുരത്ത് സ്ഥാനാര്ത്ഥിത്വം പ്രഖ്യാപിച്ച് ശശി തരൂര്
23 Sep 2023 2:37 PM GMTസിഖ് ഫോര് ജസ്റ്റിസ് തലവനെതിരെ നടപടിയുമായി എന്ഐഎ
23 Sep 2023 12:20 PM GMTനൂഹ് ദുരിത ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ധന സഹായവുമായി...
23 Sep 2023 12:08 PM GMTമന്ത്രി വീണാ ജോര്ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMT