Sub Lead

രാഹുല്‍ പഠിക്കാന്‍ ശ്രമിക്കാത്ത നേതാവ്; മന്‍മോഹന്‍ സിങ് നിര്‍വികാരന്‍: ഒബാമ

യുഎസിലേയും ഇതര രാജ്യങ്ങളിലേയും നേതാക്കള്‍ക്കൊപ്പമാണ് രാഹുലിനെയും മന്‍മോഹന്‍സിങിനെയും കുറിച്ച് ഒബാമ പരാമര്‍ശിച്ചത്.

രാഹുല്‍ പഠിക്കാന്‍ ശ്രമിക്കാത്ത നേതാവ്; മന്‍മോഹന്‍ സിങ് നിര്‍വികാരന്‍: ഒബാമ
X

വാഷിങ്ടണ്‍: യുഎസ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ രാഷ്ട്രീയ ഓര്‍മക്കുറിപ്പായ 'എ പ്രോമിസ്ഡ് ലാന്‍ഡ്' എന്ന പുതിയ പുസ്തകത്തില്‍ ഇടം പിടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും, മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങും. യുഎസിലേയും ഇതര രാജ്യങ്ങളിലേയും നേതാക്കള്‍ക്കൊപ്പമാണ് രാഹുലിനെയും മന്‍മോഹന്‍സിങിനെയും കുറിച്ച് ഒബാമ പരാമര്‍ശിച്ചത്.

നിര്‍വികാരനായ, എന്നാല്‍ സത്യസന്ധനായ വ്യക്തിയാണ് മന്‍മോഹന്‍ സിങ് എന്നാണ് തന്റെ പുസ്തകത്തില്‍ ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയെ കുറിച്ച് ഒബാമ വിശേഷിപ്പിച്ചത്. എന്നാല്‍ വിഷയങ്ങള്‍ പഠിക്കാന്‍ ശ്രമിക്കാത്ത നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് ഒബാമയുടെ നിരീക്ഷണം.

പാഠങ്ങളെല്ലാം കൃത്യമായി ചെയ്ത് അധ്യാപകന്റെ മതിപ്പ് നേടാന്‍ തീവ്രമായി ആഗ്രഹിക്കുന്ന, പക്ഷേ, വിഷയത്തോട് അഭിരുചിയോ, അഭിനിവേശമോ ഇല്ലാത്ത വിദ്യാര്‍ഥിയെ പോലെയാണ് രാഹുല്‍ എന്നാണ് ഒബാമയുടെ അഭിപ്രായപ്പെടുന്നത്.

ഒബാമ അമേരിക്കയുടെ പ്രസിഡന്റായിരുന്ന കാലത്ത് ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നു മന്‍മോഹന്‍ സിങ്. രാഹുല്‍ ഗാന്ധി ആയിരുന്നു ആ സമയത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉപാധ്യക്ഷന്‍.

2009 ഡിസംബറില്‍ ഒബാമ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ രാഹുലും ഒബാമയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2015ല്‍ ഇന്ത്യയുടെ റിപബ്ലിക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായിരുന്നു ഒബാമ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം 'മന്‍ കി ബാത്തി'ലും പങ്കെടുത്തിരുന്നു. ഒബാമയുടെ രാഷ്ട്രീയ വ്യക്തിജീവിതത്തെ കുറിച്ച് പരാമര്‍ശിക്കുന്ന എ പ്രൊമിസ്ഡ് ലാന്‍ഡ് എന്ന പുസ്തകത്തില്‍

റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍, അന്നത്തെ പ്രതിരോധ സെക്രട്ടറി ബോബ് ഗേറ്റ്സ്, ജോ ബൈഡന്‍ എന്നിവരെക്കുറിച്ചും പ്രതിപാദിക്കുന്നു. കൂടാതെ, മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി, മുന്‍ ചൈനീസ് പ്രസിഡന്റ് ഹ്യു ജിന്റാവോ തുടങ്ങിയ ലോകനേതാക്കളെ കുറിച്ചും പുസ്തകത്തില്‍ നിരീക്ഷണങ്ങളുണ്ട്.

മാന്യനും സത്യസന്ധനും വിശ്വസ്തനുമായ വ്യക്തിയാണ് ബൈഡനെന്നാണ് ഒബാമ പറയുന്നത്. വൈറ്റ് ഹൗസിലെ എട്ടുവര്‍ഷം നീണ്ട ജീവിതത്തെ കുറിച്ചും പുസ്തകം വിവരിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it