Sub Lead

ജോലി സമ്മര്‍ദ്ദം താങ്ങാനായില്ല; കൊച്ചിയില്‍ ബി എല്‍ ഒ ജീവനൊടുക്കി

ജോലി സമ്മര്‍ദ്ദം താങ്ങാനായില്ല; കൊച്ചിയില്‍ ബി എല്‍ ഒ ജീവനൊടുക്കി
X

കൊച്ചി: കൊച്ചിയില്‍ എസ്‌ഐആര്‍ ജോലി സമ്മര്‍ദം മൂലം ബിഎല്‍ഒ ആത്മഹത്യ ചെയ്തു. പറവൂര്‍ മൂത്തക്കുന്നം സ്വദേശിയും മൂത്തക്കുന്നം എസ്എന്‍എം കോളേജിലെ ക്ലാര്‍ക്കുമായ ഷിജി (49) ആണ് ആത്മഹത്യ ചെയ്തത്.ഇന്ന് പുലര്‍ച്ചെ ആയിരുന്നു സംഭവം. എസ് ഐ ആറുമായി ബന്ധപ്പെട്ട ഫയലുകള്‍ മടങ്ങിവന്നത് ഷിജിയെ വല്ലാതെ മാനസികമായി തളര്‍ത്തിയിരുന്നു. ജോലിയിലെ സ്ട്രെസും ഭാരവും ഒക്കെ സഹപ്രവര്‍ത്തകരോടും ബന്ധുക്കളോടും ഇദ്ദേഹം പറഞ്ഞിരുന്നു.

തുടര്‍ന്ന് ഇന്ന് രാവിലെ താന്‍ ജോലി ചെയുന്ന കോളജിലെ പ്രിന്‍സിപ്പലിന് ആത്മഹത്യ സന്ദേശം അയക്കുകയും ജീവനൊടുക്കുകയുമായിരുന്നു. പോലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.






Next Story

RELATED STORIES

Share it