ഒരു മാസത്തിനകം രാജ്യമാകെ 400 വായ്പാ മേളകള്‍; സാമ്പത്തിക ഉത്തേജനത്തിന് നിര്‍ദ്ദേശങ്ങളുമായി ധനമന്ത്രി

ഭവന, കാര്‍ഷിക വായ്പകള്‍ക്ക് പ്രാധാന്യം നല്‍കണം. ദീപാവലി അടക്കം ഉല്‍സവ സീസണില്‍ പരമാവധി വായ്പ ലഭ്യമാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. രണ്ടുഘട്ടമായി 400 ജില്ലകളില്‍ വായ്പമേള നടത്തും.

ഒരു മാസത്തിനകം രാജ്യമാകെ 400 വായ്പാ മേളകള്‍; സാമ്പത്തിക ഉത്തേജനത്തിന് നിര്‍ദ്ദേശങ്ങളുമായി ധനമന്ത്രി

ന്യൂഡല്‍ഹി: സാമ്പത്തിക ഉത്തേജനത്തിന് കൂടുതല്‍ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി രാജ്യമാകെ വായ്പമേള നടത്താന്‍ പൊതുമേഖല ബാങ്കുകള്‍ക്ക് കേന്ദ്ര ധനമന്ത്രി നിര്‍ദേശം നല്‍കി. ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങളെയും പങ്കെടുപ്പിച്ച് വായ്പകള്‍ നല്‍കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന പൊതുമേഖല ബാങ്ക് മേധാവികളുടെ യോഗത്തിലാണ് മന്ത്രി നിര്‍മല സീതാരാമന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ഭവന, കാര്‍ഷിക വായ്പകള്‍ക്ക് പ്രാധാന്യം നല്‍കണം. ദീപാവലി അടക്കം ഉല്‍സവ സീസണില്‍ പരമാവധി വായ്പ ലഭ്യമാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. രണ്ടുഘട്ടമായി 400 ജില്ലകളില്‍ വായ്പമേള നടത്തും.

ഈമാസം 24 നും 29നും ഇടയിലാകും 200 ജില്ലകളില്‍ ആദ്യഘട്ട മേള. അടുത്തമാസം പത്തിനും പതിനഞ്ചിനുമിടയില്‍ 200 ജില്ലകളില്‍ കൂടി പരിപാടി നടക്കും. വായ്പ തിരിച്ചടവ് മുടങ്ങിയ ചെറുകിട വ്യവസായങ്ങള്‍ക്കെതിരെ ഉടന്‍ നടപടി പാടില്ലെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ നിര്‍ദേശിച്ചു. അതിനിടെ, വിവിധ മേഖലകളില്‍ നികുതി ഇളവ് തീരുമാനിക്കുന്ന നിര്‍ണായക ജിഎസ്ടി കൗണ്‍സില്‍ നാളെ ഗോവയില്‍ നടക്കും.

RELATED STORIES

Share it
Top