Sub Lead

ഇന്ത്യന്‍ അതിര്‍ത്തിയില്‍ ടെലികോം സര്‍വീസുകള്‍ നിര്‍ത്തലാക്കി ബംഗ്ലാദേശ്

പൗരത്വ ഭേദഗതി നിയമം ഇന്ത്യ പാസാക്കിയതിന് ശേഷം ഇന്ത്യന്‍ മുസ്‌ലിംങ്ങള്‍ ബംഗ്ലാദേശിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുമെന്ന ആശങ്കയിലാണ് ഈ തീരുമാനമെടുത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ത്യന്‍ അതിര്‍ത്തിയില്‍ ടെലികോം സര്‍വീസുകള്‍ നിര്‍ത്തലാക്കി ബംഗ്ലാദേശ്
X

മുംബൈ: ഇന്ത്യന്‍ അതിര്‍ത്തിയിലുള്ള സേവനങ്ങള്‍ നിര്‍ത്തലാക്കാന്‍ ഓപ്പറേറ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി ബംഗ്ലാദേശിലെ ടെലികോം റെഗുലേറ്റര്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തെ തുടര്‍ന്നുള്ള സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനമെന്നാണ് റിപോര്‍ട്ടുകള്‍.

നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് രാജ്യത്തിന്റെ സുരക്ഷയ്ക്കായി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യയുടെ അതിര്‍ത്തിയില്‍ ഒരു കിലോമീറ്ററോളം മൊബൈല്‍ നെറ്റ്‌വര്‍ക്ക് കവറേജ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.

പൗരത്വ ഭേദഗതി നിയമം ഇന്ത്യ പാസാക്കിയതിന് ശേഷം ഇന്ത്യന്‍ മുസ്‌ലിംങ്ങള്‍ ബംഗ്ലാദേശിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുമെന്ന ആശങ്കയിലാണ് ഈ തീരുമാനമെടുത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Next Story

RELATED STORIES

Share it