Sub Lead

ബംഗ്ലാദേശ് എംപിയെ കൊല്‍ക്കത്തയില്‍ കാണാതായി; കൊല്ലപ്പെട്ടെന്ന് സംശയം

ബംഗ്ലാദേശ് എംപിയെ കൊല്‍ക്കത്തയില്‍ കാണാതായി; കൊല്ലപ്പെട്ടെന്ന് സംശയം
X

കൊല്‍ക്കത്ത: ചികില്‍സയ്ക്കായി കൊല്‍ക്കത്തയില്‍ എത്തിയ ബംഗ്ലാദേശ് എംപിയെ കാണാതായതായി റിപോര്‍ട്ട്. മെയ് 12 ന് പശ്ചിമ ബംഗാളിന്റെ തലസ്ഥാനത്ത് എത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടി അംഗമായ അന്‍വാറുല്‍ അസിം അനാറിനെയാണ് കാണാതായത്. ഇദ്ദേഹത്തെ കണ്ടെത്താന്‍ കൊല്‍ക്കത്ത പോലിസ് തിരച്ചില്‍ തുടങ്ങി. ബംഗ്ലാദേശി അവാമി ലീഗ് നേതാവായ അന്‍വാറുല്‍ അസിം അനാറിന്റെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ആണെന്നാണ് റിപോര്‍ട്ട്. തിരച്ചിലിനിടെ കൊല്‍ക്കത്ത ന്യൂടൗണ്‍ ഏരിയയിലെ ഒരു ഫ്‌ലാറ്റില്‍ രക്തക്കറ കണ്ടെത്തി.ഇദ്ദേഹത്തെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിച്ചോയെന്നാണ് പോലിസ് സംശയിക്കുന്നത്. 56 കാരനായ അന്‍വാറുല്‍ അസിം മെയ് 12നാണ് കൊല്‍ക്കത്തയിലെത്തിയത്. സുഹൃത്ത് ഗോപാല്‍ ബിശ്വാസിന്റെ വസതിയിലായിരുന്നു താമസിച്ചത്. രണ്ട് ദിവസത്തിന് ശേഷം അദ്ദേഹത്തെ കാണാതായതായെന്നു കാണിച്ച് ബിശ്വാസാണ് കൊല്‍ക്കത്ത പോലിസില്‍ പരാതി നല്‍കിയത്. അന്‍വാറുല്‍ അസിം അനാറിന്റെ കുടുംബവും ഷെയ്ഖ് ഹസീനയോട് വിഷയം ഉന്നയിച്ചു. തുടര്‍ന്ന് ഡല്‍ഹിയിലെയും കൊല്‍ക്കത്തയിലെയും നയതന്ത്ര ഉദ്യോഗസ്ഥരെ വിവരമറിയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it