കര്‍ണാടകയില്‍ മദ്‌റസകള്‍ നിരോധിക്കണം; മുഖ്യമന്ത്രിയെ സമീപിച്ച് ബിജെപി എംഎല്‍എ
മദ്‌റസകള്‍ പ്രചരിപ്പിക്കുന്ന രാജ്യവിരുദ്ധ സന്ദേശമാണെന്നാണ് ഇയാളുടെ അവകാശവാദം.

ബെംഗളൂരു: സംസ്ഥാനത്ത് മദ്‌റസകള്‍ നിരോധിക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ സമീപിച്ച് കര്‍ണാടക ബിജെപി എംഎല്‍എ എംപി രേണുകാചാര്യ. മദ്‌റസകള്‍ പ്രചരിപ്പിക്കുന്ന രാജ്യവിരുദ്ധ സന്ദേശമാണെന്നാണ് ഇയാളുടെ അവകാശവാദം.
മദ്‌റസകള്‍ നിരോധിക്കുകയോ സിലബസ് പരിഷ്‌കരിക്കുകയോ ചെയണമെന്ന് എംഎല്‍എ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന അതേ സിലബസ് തന്നെ പിന്തുടരുകയാണെങ്കില്‍ മാത്രം മദ്‌റസകള്‍ അനുവദിച്ചാല്‍ മതിയെന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊള്ളണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹിന്ദു കുട്ടികളും ക്രിസ്ത്യന്‍ കുട്ടികളും പഠിക്കുന്നത് മാത്രം മദ്‌റസകളില്‍ പഠിപ്പിച്ചാല്‍ മതിയെന്നും എംഎല്‍എ പറഞ്ഞു.
മദ്‌റസകള്‍ നിഷ്‌കളങ്കരായ കുട്ടികള്‍ക്ക് തെറ്റായ സന്ദേശം പകര്‍ന്ന് നല്‍കുന്നുവെന്നാണ് ഇയാളുടെ വാദം. ഈ കുട്ടികള്‍ വളര്‍ന്ന് വലുതാകുമ്പോള്‍ അവര്‍ ഭാരത് മാതാ കീ ജയ് ഒരിക്കലും പറയാത്തവരാകുമെന്നും എംഎല്‍എ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി കൂടിയാണ് എംപി രേണുകാചാര്യ. ഹിജാബ് വിഷയം ചൂണ്ടിക്കാട്ടി രേണുകാചാര്യ കോണ്‍ഗ്രസിനുനേരെയും വിമര്‍ശനമുയര്‍ത്തി. കോണ്‍ഗ്രസാണ് ഹിജാബിന്റെ പേരില്‍ വിവാദം ഉയര്‍ത്തിവിട്ടതെന്നും അവര്‍ വിവാദത്തെ രാഷ്ട്രീയമായി മുതലെടുത്തെന്നും രേണുകാചാര്യ വിമര്‍ശിച്ചു.
RELATED STORIES
ലത്തീന് കത്തോലിക്ക മണിപ്പൂര് ഐക്യദാര്ഢ്യ സമ്മേളനങ്ങള് ജൂണ് നാലിന്
3 Jun 2023 10:12 AM GMTഒഡീഷാ ട്രെയിന് ദുരന്തം: കേരളത്തിലേക്കുള്ള നാല് ട്രെയിനുകള്...
3 Jun 2023 9:13 AM GMTബിജെപിയില് അവഗണനയെന്ന്; സംവിധായകന് രാജസേനന് സിപിഎമ്മിലേക്ക്
3 Jun 2023 7:28 AM GMTഒഡീഷയില് തീവണ്ടികള് കൂട്ടിയിടിച്ചു; 50 പേര് മരിച്ചു; 175 ലധികം...
2 Jun 2023 4:42 PM GMTബെന്സിമ റയല് മാഡ്രിഡ് വിടില്ല; സൗദി സംബന്ധ വാര്ത്തകള് നുണ
2 Jun 2023 3:56 PM GMTട്രെയിനിന് തീയിട്ടത് പ്രസോന്ജിത് സിക്ദര് തന്നെ; പണം ലഭിക്കാത്ത...
2 Jun 2023 2:12 PM GMT