Sub Lead

ബാലഗോകുലം ഘോഷയാത്രയില്‍ യൂത്ത് ലീഗിന്റെ ലഡുവിതരണം; വിമര്‍ശനവുമായി സോഷ്യല്‍മീഡിയ

ആര്‍എസ്എസ്സിന് ലഡുവും പായസവും വിളമ്പുന്ന കാപട്യം ന്യായീകരിക്കുന്നതിലും നല്ലത് ബിജെപിയില്‍ പോയി ചേരുന്നതാണെന്ന് സോഷ്യല്‍മീഡിയയില്‍ സജീവമായ ഒരു മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ വിമര്‍ശനം ഉന്നയിച്ചു.

ബാലഗോകുലം ഘോഷയാത്രയില്‍ യൂത്ത് ലീഗിന്റെ ലഡുവിതരണം;   വിമര്‍ശനവുമായി സോഷ്യല്‍മീഡിയ
X

കോഴിക്കോട്: ആര്‍എസ്എസിന് കീഴിലുള്ള ബാലഗോകുലം സംസ്ഥാന വ്യാപകമായി നടത്തുന്ന ശോഭയാത്രയില്‍ പങ്കെടുത്തവര്‍ക്ക് ലഡുവിതരണം ചെയ്ത യൂത്ത് ലിഗീന്റെ നടപടിക്കെതിരേ വിമര്‍ശനം ശക്തം. 'വാതില്‍ ചവിട്ടിപ്പൊളിച്ച് ഫാഷിസം വരുമ്പോള്‍ ഞങ്ങള്‍ കാവി ലഡു നല്‍കി അവരെ ആദരിക്കും' എന്ന അടിക്കുറിപ്പോടെയാണ് വിമര്‍ശകര്‍ യൂത്ത് ലീഗ് ലഡുവിതരണത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. സാധാരണ പച്ച ലഡു വിതരണം ചെയ്യാറുള്ള ലീഗുകാര്‍ ആര്‍എസ്എസ് ഘോഷയാത്രക്ക് വിതരണം ചെയ്യാന്‍ വേണ്ടി കാവി ലഡുവാണ് പ്രത്യേകം തയ്യാറാക്കിയതെന്നും വിമര്‍ശകര്‍ ചിത്ര സഹിതം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു.

തേജസ് യൂ ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ചില മുസ് ലിംലീഗ് പ്രവര്‍ത്തകരും ആര്‍എസ്എസ് ഘോഷയാത്രക്ക് ലഡുവിതരണം ചെയ്ത നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഏതെങ്കിലും പാര്‍ട്ടിയുടെ അംഗത്വത്തില്‍ തുടരാന്‍ ആര്‍എസ്എസ്സിന് ലഡുവും പായസവും വിളമ്പുന്ന കാപട്യം ന്യായീകരിക്കുന്നതിലും നല്ലത് ബിജെപിയില്‍ പോയി ചേരുന്നതാണെന്ന് സോഷ്യല്‍മീഡിയയില്‍ സജീവമായ ഒരു മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ വിമര്‍ശിച്ചു.

നരിക്കുനി മടവൂരിലെ കാവില്‍കോട്ട ഭഗവതി ക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച് പൈമ്പാലശ്ശേരി കരിപ്പൂര്‍ വിഷ്ണുക്ഷേത്രത്തില്‍ സമാപിച്ച ശോഭായാത്രയ്ക്ക് മടവൂര്‍ സി എം മഖാം പരിസരത്താണ് യൂത്ത് ലീഗ് സി എം നഗര്‍ കമ്മിറ്റി ലഡു വിതരണം ചെയ്തത്. യൂത്ത് ലീഗ് നേതാക്കളായ കെ എം മുഹമ്മദ്, എ പി നാസര്‍, വി സി റിയാസ് ഖാന്‍, എ പി യൂസുഫലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Next Story

RELATED STORIES

Share it