Sub Lead

ബഹ്‌റയ്ന്‍ പോര്‍വിമാനങ്ങള്‍ വ്യോമാതിര്‍ത്തി ലംഘിച്ചു; യുഎന്‍ രക്ഷാ സമിതിയില്‍ പരാതിയുമായി ഖത്തര്‍

ഈ മാസം ഒമ്പതിന് ബഹ്‌റെയ്ന്‍ വിമാനങ്ങള്‍ വ്യോമാതിര്‍ത്തി ലംഘിച്ച് തങ്ങളുടെ രാജ്യത്തിനു മുകളിലൂടെ പറന്നതായി യുഎന്‍ ജനറല്‍ സെക്രട്ടറി അന്തോണിയോ ഗുത്തേറഷിനും യുഎന്‍ രക്ഷാസമിതി അംഗങ്ങള്‍ക്കും അയച്ച കത്തില്‍ ഖത്തര്‍ കുറ്റപ്പെടുത്തി.

ബഹ്‌റയ്ന്‍ പോര്‍വിമാനങ്ങള്‍ വ്യോമാതിര്‍ത്തി ലംഘിച്ചു; യുഎന്‍ രക്ഷാ സമിതിയില്‍ പരാതിയുമായി ഖത്തര്‍
X

ദോഹ: നാലു ബഹ്‌റയ്ന്‍ പോര്‍വിമാനങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ഖത്തര്‍ യുഎന്‍ രക്ഷാ സമിതിക്കും യുഎന്‍ സെക്രട്ടറി ജനറലിനും പരാതി നല്‍കി. ഈ മാസം ഒമ്പതിന് ബഹ്‌റെയ്ന്‍ വിമാനങ്ങള്‍ വ്യോമാതിര്‍ത്തി ലംഘിച്ച് തങ്ങളുടെ രാജ്യത്തിനു മുകളിലൂടെ പറന്നതായി യുഎന്‍ ജനറല്‍ സെക്രട്ടറി അന്തോണിയോ ഗുത്തേറഷിനും യുഎന്‍ രക്ഷാസമിതി അംഗങ്ങള്‍ക്കും അയച്ച കത്തില്‍ ഖത്തര്‍ കുറ്റപ്പെടുത്തി.

ഇക്കാര്യത്തിലുള്ള പ്രതിഷേധം ഖത്തറിന്റെ യുഎന്നിലെ സ്ഥിരം പ്രതിനിധി ശൈഖ ഉല്‍യാ ബിന്‍ത് അഹമ്മദ് സെയ്ഫ് ആല്‍ഥാനി അറിയിച്ചു. ഖത്തറിനെതിരായ ഉപരോധം തുടരുന്ന രാജ്യമായ ബഹ്‌റൈന്‍ ബോധപൂര്‍വ്വം പ്രശ്‌നവും സമ്മര്‍ദ്ദവും ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും യുദ്ധവിമാനങ്ങള്‍ അതിക്രമിച്ച കടന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഖത്തറിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്നും ഖത്തര്‍ ചൂണ്ടിക്കാട്ടി.

ഈ നടപടികളെ ഖത്തര്‍ ശക്തമായി അപലപിക്കുന്നതായും ബഹ്‌റയ്‌ന്റെ നടപടി ഖത്തറിന്റെ പരമാധികാരത്തിന്റെയും പ്രാദേശിക സുരക്ഷയുടെയും ലംഘനമാണെന്നും ഖത്തര്‍ ചൂണ്ടിക്കാട്ടി.


Next Story

RELATED STORIES

Share it