Sub Lead

മനുഷ്യാവകാശ സംഘടനകളുടെ അഭ്യര്‍ഥന തള്ളി; രണ്ടു പേരുടെ വധശിക്ഷ നടപ്പാക്കി ബഹ്‌റെയ്ന്‍

ന്യായമായ വിചാരണ ലഭിച്ചില്ലെന്നും കടുത്ത പീഡനങ്ങളിലൂടെ കുറ്റസമ്മതം നടത്താന്‍ നിര്‍ബന്ധിതരാവുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടി ഇരുവരുടെയും വധശിക്ഷ നിര്‍ത്തിവയ്ക്കണമെന്ന അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെ ആഭ്യര്‍ഥന നിരാകരിച്ചാണ് ബഹ്‌റെയ്ന്‍ ഭരണകൂടം ശിക്ഷ നടപ്പാക്കിയത്.

മനുഷ്യാവകാശ സംഘടനകളുടെ അഭ്യര്‍ഥന തള്ളി; രണ്ടു പേരുടെ വധശിക്ഷ നടപ്പാക്കി ബഹ്‌റെയ്ന്‍
X

മനാമ: 'ഭീകരാക്രമണക്കേസില്‍' ശിക്ഷിക്കപ്പെട്ട രണ്ടുപേരെ വധിച്ചതായി ബഹ്‌റെയ്ന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. ന്യായമായ വിചാരണ ലഭിച്ചില്ലെന്നും കടുത്ത പീഡനങ്ങളിലൂടെ കുറ്റസമ്മതം നടത്താന്‍ നിര്‍ബന്ധിതരാവുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടി ഇരുവരുടെയും വധശിക്ഷ നിര്‍ത്തിവയ്ക്കണമെന്ന അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെ ആഭ്യര്‍ഥന നിരാകരിച്ചാണ് ബഹ്‌റെയ്ന്‍ ഭരണകൂടം ശിക്ഷ നടപ്പാക്കിയത്.

സുരക്ഷാ ഓഫിസറെ കൊലപ്പെട്ട 'ഭീകരാക്രമണത്തില്‍' പങ്കാളികളായതുള്‍പ്പെടെയുള്ള വകുപ്പുകളില്‍ ശിക്ഷിക്കപ്പെട്ട ഇരുവരെയും ഫയറിങ് സ്‌ക്വാഡ് വെടിവച്ച് കൊല്ലുകയായിരുന്നുവെന്ന് അറ്റോര്‍ണി ജനറല്‍ അഹമ്മദ് അല്‍ ഹമ്മാദി പ്രസ്താവനയില്‍ അറിയിച്ചു.

അഹമ്മദ് അല്‍ മല്ലാലി (24), അലി ഹക്കിം അല്‍ അറബ് (25) എന്നിവരെയാണ് വധശിക്ഷയ്ക്കു വിധേയരാക്കിയതെന്ന് മനുഷ്യാവകാശ സംഘടനകള്‍ അറിയിച്ചു. 2017 ഫെബ്രുവരിയിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മറ്റു 60 പേരോടൊപ്പം നടന്ന കൂട്ട വിചാരണക്കൊടുവില്‍ 2018 ജനുവരിയില്‍ ഇരുവരെയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇവരുടെ ശിക്ഷ കഴിഞ്ഞ മേയില്‍ അപ്പീല്‍ കോടതി ശരിവെച്ചിരുന്നു.

വെള്ളിയാഴ്ച ഇവരുടെ ബന്ധുക്കളെ സ്വകാര്യ ജയിലിലേക്ക് വിളിപ്പിച്ചിരുന്നുവെന്നാണ് ബഹ്‌റെയ്‌നി സെന്റര്‍ഫോര്‍ ഹ്യൂമണ്‍റൈറ്റ്‌സ് പറയുന്നത്.

വെള്ളിയാഴ്ച രാവിലെയാണ് ഇരു കുടുംബങ്ങളേയും ജോ ജയില്‍ അധികൃതര്‍ ഫോണില്‍ വിളിച്ചത്. ഉച്ചയ്ക്ക് രണ്ടു മണിക്ക് ജയിലിലേക്ക് എത്താനായിരുന്നു ആവശ്യപ്പെട്ടത്. വധശിക്ഷയ്ക്ക് വിധേയരാക്കുന്നവരെ അന്നേ ദിവസം കുടുംബാംഗങ്ങളെ കാണാന്‍ അനുവദിക്കണമെന്നാണ് ബഹ്‌റെയ്‌നിലെ നിയം.

Next Story

RELATED STORIES

Share it