Sub Lead

അറേബ്യന്‍ ഗള്‍ഫ് കപ്പ് കിരീടം ബഹ്‌റയ്‌ന്; ചരിത്രനേട്ടം

അറേബ്യന്‍ ഗള്‍ഫ് കപ്പ് കിരീടം ബഹ്‌റയ്‌ന്; ചരിത്രനേട്ടം
X

ദോഹ: ആവേശപ്പോരാട്ടത്തിനൊടുവില്‍ 24ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പ് കിരീടം ബഹ്‌റയ്‌ന്. ഖത്തര്‍ ദുഹൈലിലെ അബ്ദുല്ല ബിന്‍ ഖലീഫ സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ സൗദി അറേബ്യയെ ഏകപക്ഷീയമായ ഒരു ഗോളിന് അടിയറവ് പറയിച്ചാണ് ബഹ്‌റയ്ന്‍ കിരീടം നേടിയത്. ഗള്‍ഫ് കപ്പില്‍ ബഹ്‌റയ്‌ന്റെ കന്നി കിരീടമാണിത്. ആദ്യപകുതിയിലെ 69ാം മിനിട്ടില്‍ സ്‌ട്രൈക്കര്‍ അല്‍ റുമൈഹി നേടിയ ഗോളിലാണ് ബഹ് റയ്ന്‍ ജേതാക്കളായത്. ഇതിനു മുമ്പ് നാലു തവണ ബഹ്‌റയ്ന്‍ അറേബ്യന്‍ ഗള്‍ഫ് കപ്പിന്റെ കലാശപ്പോരാട്ടത്തിനുണ്ടായിരുന്നെങ്കിലും കിരീടത്തില്‍ ഇതാദ്യമായാണ് മുത്തമിടുന്നത്.

തോല്‍വിയില്‍ നിരാശനായ സൗദി അറേബ്യയുടെ അബ്ദുല്ല അല്‍ ഹംദാന്‍


2003-04 ലാണ് ബഹ്‌റയ്ന്‍ അവസാനമായി ഫൈനലിലെത്തിയത്. അന്ന് തോറ്റ സൗദി അറേബ്യയ്‌ക്കെതിരായ മധുരപ്രതികാരം കൂടിയായി ഇന്നത്തെ വിജയം. സെമി ഫൈനലില്‍ ആതിഥേയരായ ഖത്തറിനെ ഒരു ഗോളിന് തോല്‍പ്പിച്ചാണ് സൗദി ഫൈനലിലെത്തിയത്. ബഹ്‌റയ്‌നാവട്ടെ ഇറാഖിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തറപറ്റിച്ചാണ് കലാശപ്പോരിനെത്തിയത്.



Next Story

RELATED STORIES

Share it