Sub Lead

ബാബരി വിധി: വേദനാജനകം, അപമാനകരം, അവിശ്വസനീയം-മഅ്ദനി

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മഅ്ദനി കോടതി വിധിക്കെതിരേ പ്രതികരണവുമായെത്തിയത്.

ബാബരി വിധി: വേദനാജനകം, അപമാനകരം, അവിശ്വസനീയം-മഅ്ദനി
X

ബെംഗളൂരു: ബാബരി മസ്ജിദ് തകര്‍ത്തകേസില്‍ മുഴുവന്‍ പ്രതികളേയും വെറുതെവിട്ടുകൊണ്ടുള്ള ലക്‌നോ സിബിഐ കോടതി വിധി വേദനാജനകവും അപമാനകരവും അവിശ്വസനീയ്യവുമെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മഅ്ദനി കോടതി വിധിക്കെതിരേ പ്രതികരണവുമായെത്തിയത്.

https://www.facebook.com/Abdulnasirmaudany/posts/4454408327964376

ബാബറി മസ്ജിദ് പൊളിച്ച കേസില്‍ എല്‍ കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉള്‍പ്പെടെ 32 പ്രതികളെയാണ് കോടതി വെറുതെവിട്ടത്. തെളിവുകളുടെ അഭാവത്തിലാണ് കേസിലെ എല്ലാ പ്രതികളേയും കോടതി വെറുതെവിട്ടത്. മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി ആസൂത്രണം നടത്തിയാണ് എന്ന് തെളിയിക്കുന്നതിന് പ്രതികള്‍ക്കെതിരെ ശക്തമായ തെളിവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. പള്ളി തകര്‍ത്തത് പെട്ടെന്നുണ്ടായ വികാരത്തിലാണെന്നും അക്രമം കാട്ടിയത് സാമൂഹ്യ വിരുദ്ധരാണെന്നും ജനക്കൂട്ടത്തെ തടയാനാണ് അദ്വാനിയും ജോഷിയും ശ്രമിച്ചതെന്നും കോടതി നിരീക്ഷിച്ചിരുന്നു.പള്ളി പൊളിച്ചതിന് തെളിവായി നല്‍കിയ ദൃശ്യങ്ങളും കോടതി തള്ളിയിരുന്നു.

1992 ഡിസംബര്‍ ആറിന് അയോധ്യ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത െ്രെകം നമ്പര്‍ 197 / 1992 , ക്രൈം നമ്പര്‍ 198/1992 എന്നീ കേസുകളിലെ വിധിയാണ് ഇന്ന് കോടതി പറഞ്ഞത്. കേസില്‍ ലഖ്‌നൗവിലെ പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവ് ആണ് വിധി പറഞ്ഞത്. ബിജെപിയുടെ മുതിര്‍ന്ന നേതാവായ എല്‍ കെ. അദ്വാനിയുള്‍പ്പെടെ 48 പ്രതികളില്‍ ജീവിച്ചിരിക്കുന്ന 32 പേരോടും ബുധനാഴ്ച നേരിട്ടു ഹാജരാവാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.


.

Next Story

RELATED STORIES

Share it