Sub Lead

പോലിസ് നടപടികളില്‍ അവ്യക്തത; അസം ഖാന് ജാമ്യം

പോലിസ് നടപടികളില്‍ അവ്യക്തത; അസം ഖാന് ജാമ്യം
X

അലഹബാദ്: സര്‍ക്കാര്‍ ഭൂമി തട്ടിയെടുത്തെന്ന ആരോപണത്തില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാന് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസില്‍ പോലിസിന്റെ ഭാഗത്ത് നിന്ന് വീഴ്ച്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സമീര്‍ ജെയ്‌നിന്റെ ഉത്തരവ്. 2019ല്‍ റെവന്യു ഇന്‍സ്‌പെക്ടര്‍ അന്‍ഗ്രജ് സിങ് നല്‍കിയ പരാതിയിലാണ് പോലിസ് കേസെടുത്തത്. സയ്യിദ് ജാഫര്‍ അലി ജഫ്രി, അസം ഖാന്റെ ഭാര്യ തസീന്‍ ഫാത്വിമ, മകന്‍ അബ്ദുല്ല അസം എന്നിവര്‍ക്കെതിരെയായിരുന്നു കേസ്. എന്നാല്‍, കാലങ്ങള്‍ക്ക് ശേഷം അസം ഖാനെ മുഖ്യപ്രതിയാക്കി. ഇക്കാര്യത്തില്‍ അവ്യക്തതയുണ്ടെന്ന് ജാമ്യാപേക്ഷ പരിഗണിച്ച് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്.

സമാജ് വാദി പാര്‍ട്ടിയിലെ മുതിര്‍ന്ന മുസ്‌ലിം നേതാവാണ് അസം ഖാന്‍. രാംപൂര്‍ മണ്ഡലത്തില്‍ നിന്ന് അഞ്ച് തവണ എംപിയായി. 2017ല്‍ ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തില്‍ വന്നതിന് ശേഷം 80 കേസുകളാണ് അസം ഖാനെതിരേ രജിസ്റ്റര്‍ ചെയ്തത്. ബിജെപിയുടെ പ്രതികാര നടപടിയാണ് ജാമ്യം തുറന്നുകാട്ടിയതെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് ഗ്യാന്‍ശാം സിങ് ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it