Sub Lead

യുപി തിരഞ്ഞെടുപ്പ്: ഒറ്റയ്ക്ക് മല്‍സരിക്കാനൊരുങ്ങി ആസാദ് സമാജ് പാര്‍ട്ടി

യുപി തിരഞ്ഞെടുപ്പ്: ഒറ്റയ്ക്ക് മല്‍സരിക്കാനൊരുങ്ങി ആസാദ് സമാജ് പാര്‍ട്ടി
X

ലഖ്‌നോ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ച് ആസാദ് സമാജ് പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ്. എന്നാല്‍, കോണ്‍ഗ്രസുമായി സഖ്യത്തിന്റെ സാധ്യത തേടുന്നുണ്ട്. കോണ്‍ഗ്രസുമായുള്ള സഖ്യത്തെക്കുറിച്ച് ചര്‍ച്ച നടത്തുമെമെന്നും വൈകുന്നേരത്തോടെ പ്രഖ്യാപനമുണ്ടായേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുപിയിലെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബദലായിരിക്കും ആസാദ് സമാജ് പാര്‍ട്ടി.

എംഎല്‍എയും മന്ത്രിയും ആവാനുള്ള വാഗ്ദാനം താന്‍ നിരസിച്ചു. സമാജ് വാദി പാര്‍ട്ടി 100 സീറ്റ് നല്‍കിയാലും അവര്‍ക്കൊപ്പം പോവില്ല. ബിജെപിയെ തടയാന്‍ തിരഞ്ഞെടുപ്പിന് ശേഷം മറ്റ് പാര്‍ട്ടികളെ സഹായിക്കും. മായാവതിയുമായി സഖ്യത്തിന് ശ്രമിച്ചിരുന്നു. പക്ഷേ ആരും തന്നെ ബന്ധപ്പെട്ടില്ലെന്നും ആസാദ് പറഞ്ഞു. താാന്‍ ഒരിക്കലും വ്യക്തിപരമായ സന്തോഷത്തെക്കുറിച്ച് ആലോചിച്ചിട്ടില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എനിക്ക് ഒരുപാട് സമയം നഷ്ടപ്പെട്ടു. ഹാഥ്‌റസ്, പ്രയാഗ് രാജ്, ഉന്നാവോ തുടങ്ങിയ സംഭവങ്ങളില്‍ പ്രതിഷേധിച്ചതിന് താന്‍ ജയിലില്‍ പോയി.

പ്രതിപക്ഷം ഭിന്നിച്ചുനില്‍ക്കുന്നതുമൂലം ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ അത് എല്ലാവരുടെയും നഷ്ടമാണ്. ഭീം ആര്‍മിയിലെ പ്രവര്‍ത്തകരാണ് തങ്ങളുടെ ശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുപി തിരഞ്ഞെടുപ്പിന് മുന്നോടിയായി സമാജ് വാദി പാര്‍ട്ടിയുമായുള്ള സഖ്യചര്‍ച്ചകള്‍ സീറ്റിനെ ചൊല്ലിയാണ് അലസിപ്പിരിഞ്ഞത്. ആസാദ് 10 സീറ്റ് ആവശ്യപ്പെട്ടപ്പോള്‍ അഖിലേഷ് മൂന്ന് സീറ്റുകള്‍ മാത്രമാണ് വാഗ്ദാനം ചെയ്തത്. തുടര്‍ന്ന് ആസാദ് സമാജ് പാര്‍ട്ടിയും സമാജ്‌വാദി പാര്‍ട്ടിയും (എസ്പി) തമ്മിലുള്ള സഖ്യത്തിനുള്ള സാധ്യത ജനുവരി 15 ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് തള്ളിക്കളഞ്ഞു.

Next Story

RELATED STORIES

Share it